സ്വാതന്ത്രത്തിന്റെ, ഒത്തുചേരലിന്റെ ഉത്സമായ സാര്‍വ്വജനിക് ഗണേശോത്സവത്തിന് 125 വയസ്സ.് ‘ മഹാരാഷ്ട്രയുടെ ആത്മീയാഘോഷമായ ഗണപതി പൂജയെ സാമാജികോത്സവമാക്കി ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരായ ജനകീയ ഐക്യം പടുത്തുയര്‍ത്തിയതിന്റെ മുന്നേറ്റമായിരുന്നു. സാര്‍വ്വജനിക്ക് ഗണേശോത്സവം. ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മയ്ക്കെതിരെ പിന്നീടിത് നിശബ്ദ പ്രചരണോത്സവമായി വളരുകയും ചെയ്തു.’
ഗണപതി എല്ലാവരുടെയും ദൈവം, സാര്‍വ്വജനിക് ഗണേശോത്സവം നമ്മുടേത് എന്ന പ്രഖ്യാപനവുമായി ലോകമാന്യ ബാലഗംഗാതര തിലകന് മഹാരാഷ്ട്രയിലെ ഭവനങ്ങളില്‍ നടന്നു വന്നിരുന്ന ഗണേശപൂജയെ സാമൂഹിക മുന്നേറ്റമായി മാറ്റുകയായിരുന്നു. മഹാരാഷ്ട്രയിലും തുടര്‍ന്ന് ഗോവ, മദ്ധ്യപ്രദേശ,് ഗുജറാത്ത,് ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലേക്കും പടര്‍ന്ന് പന്തലിച്ച് ഇന്ന് ദേശീയതയുടെ ആഘോഷങ്ങളിലൊന്നായി രാജ്യമെങ്ങും ഗണേശോത്സവം മാറുകയും ചെയ്തു
ഛത്രപതി ശിവജി മഹാരാജ് ഗണേശോത്സവത്തെ ജനകീയമാക്കിയതിന്റെ ചരിത്രമാണ് മഹാ രാഷ്ട്രയുടേത്. തുടര്‍ന്നുള്ള വിദേശാധിപത്യ മേല്ക്കോ യ്മയില്‍ ഗണേശപൂജ വീണ്ടും മഹാരാഷ്ട്രയിലെ ഭവന ങ്ങളിലേക്കൊതുങ്ങി. സ്വാതന്ത്രസമരത്തിലൂടെയിത് വീണ്ടും സാമാജികമായി വളരുകയും ചെയ്തു. ബ്രിട്ടിഷ് സാമ്രാജ്യ മേല്‍ക്കോയ്മക്കെതിരായ ജനകീയ കൂട്ടായ്മയെ ഇല്ലാതാക്കാന്‍, ഇരുപതില്‍ കുടുതല്‍ പേര് ഒത്തുകൂടുന്നത് ബ്രിട്ടിഷ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇസ്ലാമിക നിസ്ക്കാരമടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കിയ ഘട്ടത്തിലാണ് ഗണേശോത്സവത്തെ ബാല ഗംഗാധരതിലക് സ്വാതന്ത്ര സമരത്തിന്റെ ജനകീയവേദിയാക്കി വളര്‍ത്തിയത്.
1892ല്‍ പൂനയില്‍ ബാലു സാഹേബ് ലക്മണ് ജവേല ഗണേശവിഗ്രഹ പൂജയെ സാമൂഹികമാക്കിയതിനെ തിലക്, കേസരിയിലുടെ സാര്‍വ്വജനിക് ഗണേശോത്സവമാക്കി പ്രഖ്യാപിച്ച് മഹാരാഷ്ട്രയെ ഉയിര്‍ത്തേഴുന്നേല്‍പ്പിച്ചു.1863 ല്‍ മുംബൈയിലും മറ്റും ഗണേശോത്സവ ട്രസ്റ്റുകള്‍ രൂപമെടുത്ത് ഗണപതി പൂജയെ സാര്‍വ്വജനിക് ഗണേശോത്സവമാക്കി വ്യാപിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തു. മഹാരാഷ്ട്രയിലെ നഗരഗ്രാമങ്ങള്‍ ഇതേറ്റെടുത്തതോടെ സാര്‍വ്വജനിക് ഗണേശോത്സവം മഹാരാഷ്ട്രയുടെ ദേശീയോത്സവമായി മാറി. ഭാരതത്തിന്റെ സാമ്പത്തിക നഗരിയിന്ന് സാര്‍വ്വജനിക് ഗണേശോത്സവ ലഹരിയിലാണ് ‘മുംബൈയിലും പുനെയിലുമായുള്ള തെരുവുകളും മട്ടുപ്പാവുകളും’ ബഹുനില മന്ദിരങ്ങളുമിന്ന് സാര്‍വ്വജനിക്ക് ഗണേശോത്സവത്തിന്റെ ലഹരിയിലാണ് ‘ അലങ്കരിച്ച ചെറുതും വലുതുമായ ഗണേശ രൂപങ്ങള്‍ക്ക് മുന്നില്‍ ആരാധനയും ആഘോഷവുമായി കുടുംബ കുട്ടായ്മകള്‍ ആത്മീയ സാംസ്കാരിക പാരമ്പര്യത്തെ പിന്തുടരുമ്പോള് കോളനികളും മൈ താനങ്ങളും കേന്ദ്രീകരിച്ച് ട്രസ്റ്റുകളും സംഘടനകളും മണ്ഡലുകളും ഉത്സവ സമിതികളുമായി സാര്‍വ്വജനിക് ഗണേശോത്സവത്തെ ചരിത്രമാക്കി മാറ്റുകയാണ്.
ഗണേശ ചതുര്‍ത്ഥി മുതല്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ,് പത്ത് ദിനങ്ങളിലെ പൂജാദികളുമായാണ് ഗണേശോത്സവം നടക്കുന്നത് പ്രതിഷ്ഠാ വിഗ്രഹവുമായുള്ള നിമജ്ജന ഘോഷയാത്രകള്‍ മുംബൈ നഗരവീഥികളെ ജനസാഗരമാക്കുമ്പോള് കണ്ഠങ്ങളില്‍ നിന്നുയരുന്ന ‘ ഗണപതി ബപ്പാ മോറ്യ മംഗള മൂര്‍ത്തി മോറ്യ ” മന്ത്രധ്വനികള്‍ അലയടിച്ചുയരുകയും ചെയ്യും. കടലിലും കായലിലും ജലാശ യങ്ങളിലുമായി വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതോടെ സാര്‍വ്വജനിക് ഗണേശോത്സവം പരിസമാപ്തി കുറിക്കുമ്പോള്‍ സ്വാതന്ത്ര സമരചരിത്രനായകരെയും വഴികാട്ടികളും നമ്മുടെ സ്മൃതികളിലുയരും.
മഹാരാഷ്ട്രയില്‍ ഉത്സവത്തിനൊരുങ്ങുന്നത് പത്ത് ലക്ഷത്തിലേറെ ഗണേശ വിഗ്രഹങ്ങള്‍. സാര്‍വ്വജനിക് ഗണേശോത്സവത്തില്‍ മഹാരാഷ്ട്രയില്‍ മാത്രമൊരുക്കുന്നത് പത്ത് ലക്ഷത്തിലെറെ ഗണപതി വിഗ്രഹങ്ങള്‍. മൂന്നടി മുതല്‍ മുപ്പതടി വരെ ഉയരവും വൈവിധ്യത്തിലുമുള്ള ഗണേശ വിഗ്രഹങ്ങളാണ് ഉത്സവത്തിനായി ഒരുക്കുന്നത്. മഹാരാഷ്ട്ര, ഗോവ എ ന്നിവിടങ്ങളിലെ ഗ്രാമങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ ഗണേശ വിഗ്രഹനിര്‍മ്മാണത്തില്‍ സജീവമാകും. കൂടാതെ നഗരഗ്രാമങ്ങളില് ഓരോ ട്രസ്റ്റ് മണ്ഡല് എന്നിവ കേന്ദ്രീകരിച്ചും മാസങ്ങള്‍ക്ക് മുമ്പേ മത്സരമെന്നപോലെ ഗണേശ നിര്‍മ്മാണവും നടക്കും. കളിമണ്ണും പരിസ്ഥിതി ക്കനുയോജ്യവുമായ അസംസ്കൃത വസ്തുക്കളാണ് ഇന്നും ഗണേശ വിഗ്രഹനിര്‍മ്മാണത്തില്‍ പ്രത്യേകം നിഷ്കര്‍ഷിക്കുന്നത്. ഗണേശോത്സവങ്ങള്ക്കായുള്ള പന്തല്‍ നിര്‍മ്മാണം മറ്റൊരു മത്സരമാണ്. ആകര്‍ഷകമായ പന്തലുകള്‍ ഗണേശോത്സവത്തിലെ ആകര്‍ഷണങ്ങളിലൊന്നാണ്. കഴിഞ്ഞ വര്‍ഷം പന്തലൊരുക്കാന്‍ മുംബൈയിലൊരു ഗണേശ് മണ്ഡല് ചിലവഴിച്ചത് 60 ലക്ഷംരൂപയാണ്.
മുംബൈ നഗരിയില്‍ മാത്രം രണ്ടര ലക്ഷം ഗണേശ വിഗ്രഹങ്ങളാണ് ഉത്സവത്തിനായി ഒരുങ്ങുന്നത്. രണ്ടേക്കാല്‍ ലക്ഷം ഭവനങ്ങളും ഇരുനൂറ്റിയമ്പതോളം പന്തല്‍ ഗണേശോത്സവങ്ങളുമാണ് മുംബൈ നഗരിയിലുള്ളത് . 2015ല്‍ 217761 എണ്ണവും 2016ല്‍ 209602 എണ്ണവുമായിരുന്നു ഗണപതികള്‍. ഈവര്‍ഷം ഇത് 2,25000 ആകുമെന്നാണ് കണക്ക്. ഉത്സവകാലങ്ങളിലെ പൂജാവിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനായി ബ്രഹണ് മുംബൈ സാര്‍വ്വജനിക് ഗണേശോത്സവ സമന്വയസമിതി ചെറുജലാശയ സംവിധാനവുമൊരുക്കും. വന്‍ ഗണേശ വിഗ്രഹങ്ങള്‍ ചൗപാട്ടി തീരത്തെഴുന്നള്ളിച്ച് കടലില്‍ നിമജ്ജനം ചെയ്യുന്നതോടെ ഉത്സവംസമാപിക്കും. സാര്‍വ്വജനിക്ക് ഗണേശോത്സവത്തിനായി പൂനയില്‍ മൂന്ന് ലക്ഷം വിഗ്രഹങ്ങളാണൊരുക്കുന്നത്.
മുംബൈ നഗരിയിലെ സാര്‍വ്വജനിക്ക് ഗണേശോത്സവ ങ്ങള്‍ക്ക് സവിശേഷതകളേറെയാണ്. പഴമയും പുതുമയും ഇതില്‍ തെളിയുന്നു. ലാല്ബഗുചി രാജാ ഗണേശോത്സവം പഴമകൊണ്ട് വിഖ്യാതമാകുമ്പോള് ജി എസ്.ബി മണ്ഡലിന്റെ ഗണേശോത്സവം ധനിക ഗണപതിയാല്‍ പ്രസിദ്ധമാണ് 68 കിലോ സ്വര്‍ണ്ണം 315 കിലോ വെള്ളി ആഭരണങ്ങളടക്കം. 100 കോടിയിലെറെ രൂപയുടെ ആസ്ഥിയാണ് ഇവിടത്തേത്. പ്രമുഖ സിനിമാ താരങ്ങള്‍ മുതല്‍ ഉന്നത വ്യാവസായിക പ്രമുഖര്‍ വരെ സന്ദര്‍ശിക്കുന്ന നിരവധി ട്രസ്റ്റ് സാര്‍വ്വജനിക്ക് ഗണേശോത്സവങ്ങള്‍ മുംബൈ നഗരിയിലുണ്ട്. 40 ലക്ഷം മുതല്‍ ഏട്ട് കോടിരുപ വരെ വരുമാനമുള്ള ഗണേശോത്സവങ്ങളാണിവ.
മഹാരാഷ്ട്ര ടൂറിസവും രംഗത്ത്
മഹാരാഷ്ട്രയുടെ സാമൂഹിക ദേശീകോത്സവം 125 വര്‍ഷം പിന്നിടുന്ന വേളയില്‍ മഹാരാഷ്ട്ര ടൂറിസം വകുപ്പ് പ്രത്യേക ആഘോഷത്തിനൊരുങ്ങുകയാണ്. ആഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 5 വരെയായി സ്വദേശവിദേശസഞ്ചാരികള്ക്ക് ഗണേശോത്സവത്തെ അടുത്ത റിയാനുള്ള ഒരുക്കങ്ങളാണ് ടൂറിസം വകുപ്പ് നടത്തുന്നത്. ലോകമാന്യ തിലക് മുതലുള്ള 125 വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി ആഘോഷ ചിത്രീകരണം ‘മുംബൈയിലും പൂനെയിലുമുള്ള പ്രധാന പത്ത് ഗണേശോത്സവങ്ങള്കാണുവാനുള്ള പാക്കേജ് ബസ് ടൂര്‍, ഗണേശ നിമജ്ജന ദര്‍ശനത്തിനായി പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയവയാണ് മഹാരാഷ്ട്ര ടൂറിസമൊരുക്കുന്നത്.
വിദേശങ്ങളിലും ഗണേശോത്സവങ്ങള്‍
ഭാരതീയ സംസ്കൃതിയുടെ പൈതൃകോത്സവങ്ങള്‍ കടലും താണ്ടി വിദേശങ്ങളിലുമെത്തി. ഇരുപതോളം രാജ്യങ്ങളിലിന്ന് സാര്‍വ്വജനിക് ഗണേശോത്സവങ്ങള്‍ നടന്നുവരുന്നതായാണ് കണക്ക്. വടക്കേ അമേരിക്ക, ലണ്ടന്‍, കാനഡ, മൗറീഷ്യസ്, മലേഷ്യ, സിംഗപ്പുര്‍, യു.കെ തുട ങ്ങിയിടങ്ങളിലെ സാര്‍വ്വജനിക്ക് ഗണേശോത്സവങ്ങള്‍ ഇതിനകം ലോക ശ്രദ്ധനേടിക്കഴിഞ്ഞു.മഹാരാഷ്ട്ര ക്കാര്‍ക്കൊപ്പം ഇതര ദേശക്കാരും ചേര്‍ന്നുള്ള കൂട്ടായ്മയിലൂടെയാണ് ഇവിടങ്ങളില്‍ ഗണേശോത്സവങ്ങള്‍ നടക്കുന്നത്.
119 പിന്നിട്ട മലയാളക്കരയിലെ ഗണേശോത്സവം
കേരളത്തിലെ പ്രഥമ സാര്‍വ്വജനിക് ഗണേശോത്സവം 119 വര്‍ഷം പിന്നിടുകയാണ്. കൊച്ചിയിലെ മഹാരാഷ്ട്ര മണ്ഡലിന്റെ നേത്രത്വത്തില്‍ നടക്കുന്ന ഗണേശോത്സവം മലയാളക്കരയിലെ ആദ്യ സാര്‍വ്വജനിക് ഉത്സവമായാണ് വിലയിരുത്തുന്നത്. മട്ടാഞ്ചേരി പണ്ഡിതന് റോഡില്‍ ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ കൃഷ്ണാജ് ഗാഗ് ലേക്കറാണ് മറാഠി സമാജത്തിന്റെ കൂട്ടായ്മയുമായി ഉത്സവത്തിന് പ്രാരംഭം കുറിച്ചത്.
പിന്നീടിത് മണ്ഡലിന്റെനേതൃത്വത്തില് സുഗന്ധദ്രവ്യ വ്യാപാരിയായ ഡി.വി.ദേവി ന്റെ പിന്മുറക്കാരനായ ദത്താത്രയദേവ് വിപുലമായ ആഘോഷമാക്കി മാറ്റുകയും ചെയ്തു. നൂറ്റാണ്ട് പിന്നിടുമ്പോഴും ഇന്നും ഇവിടത്തെ ഗണേശ പുജാ വിഗ്രഹമെത്തുന്നത് മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ നിന്നാണ്. രത്നഗിരിക്ക് സമീപത്തെ പെന്ഗ്രാമത്തില് നിന്ന്. കൊച്ചിയിലെ സാര്‍വ്വജനിക്ക് ഗണേശോത്സവം പിന്നിട് കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള മഹാരാഷ്ട്രക്കാരുടെ ഒത്തുകൂടലിന് കളമൊരുക്കുകയും ചെയ്തു. പിഗാഗ് ലേക്ക രുടെ പിന്തലമുറക്കാരുമൊത്ത് പ്രകാശ് ദേവിന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ മഹാരാഷ്ട്ര മണ്ഡല് വിവിധ പരിപാടികളുമായി നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: