ഒറ്റപ്പാലം:അമ്പലപ്പാറ പഞ്ചായത്തില്‍ പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്റ്ററേറ്റ് സംഘടിപ്പിച്ച പോസ്റ്റല്‍ ബാങ്കിംഗ് ബോധവല്‍ക്കരണ പരിപാടിക്ക് ജനപങ്കാളിത്വം കുറഞ്ഞത് പഞ്ചായത്തിന്റെ അനാസ്ഥയെന്നു ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍.
ജനങ്ങള്‍ക്ക് ഉപകരിക്കപ്പെടേണ്ട പദ്ധതി രാഷ്ട്രീയ കാര്യങ്ങളാല്‍ പഞ്ചായത്ത് ജനങ്ങളില്‍ എത്തിക്കാഞ്ഞതുമൂലം ഇത് ജനങ്ങള്‍ക്കു നഷ്ടമായി. പോസ്റ്റല്‍ ബാങ്കിംഗ്, സേവിംഗ്, അതിന്റെ പലിശ എന്നിവയെക്കുറിച്ചറിയാന്‍ കഴിയാവുന്ന പരിപാടിയായിരുന്നു ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്റ്ററേറ്റ് സംഘടിപ്പിച്ചത്. എന്നാല്‍ പഞ്ചായത്ത് ഇത് രാഷ്ട്രീയ വല്ക്കരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായതുകൊണ്ട് വേണ്ടത്ര പരിഗണന കൊടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിപാടി രഹസ്യമാക്കി വെക്കുകയും വേണ്ടത്ര പ്രചാരണം കൊടുക്കാതിരിക്കുകയും ചെയ്തത് കേന്ദ്ര പദ്ധതി അപകീര്‍ത്തിപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. വാര്‍ഡ് മെമ്പര്‍മാരെ പങ്കെടുപ്പിക്കാതെ പരിപാടി നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും എന്നാല്‍ മറ്റ്പഞ്ചായത്തുകളില് നല്ല ജനപങ്കാളിത്തം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ജനക്ഷേമ പദ്ധതികളായ ബാങ്ക് ലോണ്‍, മുദ്ര ലോണ്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ കേന്ദ്ര പദ്ധതിയുടെ വിശദീകരണ യോഗം ജനങ്ങളെ അറിയിച്ചിട്ടില്ല. പഞ്ചായത്തിന്റെ മറ്റ് മെമ്പര്‍മാരെ ക്ഷണിക്കാതെ പരിപാടി നടത്തിയ പ്രസിഡന്റിന്റെ നടപടിക്കെതിരെ ബിജെപിയുടെ ശക്തമായ പ്രതിഷേധം പി.വേണുഗോപാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: