പാലക്കാട്:സപ്തംബര്‍ ഒന്നുമുതല്‍ വീടുകളില്‍ നിന്നും ജൈവമാലിന്യം സ്വീകരിക്കില്ലെന്ന തീരുമാനം ദീര്‍ഘിപ്പിക്കാനാവില്ലെന്ന് നഗരസഭാ അധികൃതര്‍.നഗരസഭാ കൗണ്‍സില്‍യോഗത്തിലാണ് തീരുമാനം.
46000വീടുകളാണ് നഗരസഭാ പരിധിയിലുള്ളതെന്നും ഇതില്‍ 3600വീടുകളില്‍ നിന്ന് കുടുംബശ്രീയും ഒമ്പതിനായിരത്തോളം വീടുകളില്‍ നിന്ന് നഗരസഭയുടെ ശുചീകരണ തൊഴിലാളികളും മാലിന്യം ശേഖരിക്കുന്നുണ്ട്. നഗരസഭയുടെ പരിധിയിലുള്ള വീടുകളിലെ മൂന്നില്‍ ഒന്ന് വീടുകളില്‍ നിന്നുമാത്രമാണ് മാലിന്യമെടുക്കുന്നത്. ഇക്കാര്യത്താല്‍ തന്നെ മാലിന്യശേഖരണം നിര്‍ത്തിയാലും ആശങ്കപ്പെടാനില്ലെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച വൈസ്ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ വ്യക്തമാക്കി.
സപ്തംബര്‍ ഒന്നുമുതല്‍ വീടുകളില്‍ നിന്നു ജൈവമാലിന്യം സ്വീകരിക്കില്ലെന്നത് ദീര്‍ഘിപ്പിക്കണമെന്ന ആവശ്യത്തിനു മറുപടിപറയുകയായിരുന്നു അദ്ദേഹം.
സപ്തംബര്‍ 15നു മുമ്പ് എല്ലാ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനം നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍ പറഞ്ഞു.
എല്ലാ വീടുകളിലും തുമ്പൂര്‍മുഴി മാതൃകാ മാലിന്യ സംസ്കരണ പദ്ധതിയെന്നത് പ്രാവര്‍ത്തികമല്ലെന്നും ജൈവമാലിന്യം സംസ്കരിക്കാന്‍ ഒട്ടും ഇടമില്ലാത്തവര്ക്കു മാത്രമാണ് നിര്‍ദിഷ്ട സൗകര്യമൊരുക്കുകയെന്നും വൈസ് ചെയര്മാന് പറഞ്ഞു.സംസ്ഥാനപാതയില്‍ എസ്.ബി.ഐ ജംഗ്ഷന് മുതല്‍ മേലാമുറി വരെയുള്ള തെരുവു വിളക്കുകള്‍ കത്തിക്കാനുള്ള നടപടികള്‍ ഏറെക്കുറേ പൂര്‍ത്തിയായതായും യോഗത്തില്‍ അറിയിച്ചു. കൗണ്‍സിലര്‍ വി.നടേശന്, പി.സ്മിതേഷ്, ഭവദാസ്, മണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: