പാലക്കാട്:രജതജൂബിലി പിന്നിടുന്ന ജില്ലാ ഗണേശോത്സവ കമ്മിറ്റിയുടെ ഈവര്‍ഷത്തെ വിനായക ചതുര്‍ഥി ആഘോഷത്തോടനുബന്ധിച്ചുള്ള നിമജ്ജന മഹാശോഭയാത്ര ഇന്ന് നടക്കും. രാവിലെ ആറിന് ഗണപതിഹോമം, ഒമ്പതിന് ആനയൂട്ട്, 11.30ന് ഉച്ചപൂജ, തുടര്‍ന്നു നിമഞ്ജന മഹാശോഭായാത്ര മൂത്താന്തറ കാച്ചനാംകുളം ശ്രീ കണ്ണകി ഭഗവതിക്ഷേത്ര മൈതാനിയില്‍നിന്നും തുടങ്ങും. വൈകുന്നേരം അഞ്ചിന് അയോധ്യാസംഗമവേദി ചിന്മയ തപോവനത്തില്‍ ക്രിക്കറ്റ്താരം എസ്.ശ്രീശാന്ത് ഉദ്ഘാടനം ചെയ്യും.ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് താലൂക്ക് ഗണേശോല്‍സവ സമിതി സംഘടിപ്പിക്കുന്ന നിമജ്ജന മഹാശോഭാ യാത്ര ഒരു മണിക്ക് നെല്ലിപ്പുഴ വിവേകാനന്ദ നഗറില്‍ സംഗമിക്കും. തുടര്‍ന്ന് കുന്തിപ്പുഴ ബൈപ്പാസ് വഴി അരകുര്‍ശ്ശി ആറാട്ടുകടവിലെത്തി നിമജ്ജനം ചെയ്യും. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, തച്ചനാട്ടുകര, കരിമ്പുഴ, കാരാകുര്‍ശ്ശി, അലനല്ലൂര്‍, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളില്‍ നിന്നായി നൂറിലേറെ സ്ഥലങ്ങളില്‍ നിന്ന് ഗണേശ വിഗ്രഹങ്ങളുമായുള്ള ശോഭായാത്രകള്‍ നെല്ലിപ്പുഴയില്‍ എത്തും. എല്ലാ ശോഭായാത്രകളും എത്തിയ ശേഷം രണ്ട് മണിക്ക് മഹാശോഭായാത്രയായാണ് നെല്ലിപ്പുഴയില്‍ നിന്ന് പുറപ്പെടും.
കല്ലടിക്കോട്:അഞ്ച് പഞ്ചായത്തുകളില്‍നിന്നുള്ള ഗണേശ വിഗ്രഹ ശോഭയാത്രാ സംഗമവും നിമജ്ജനവും കല്ലടിക്കോട് നടക്കും. കരിമ്പ, തച്ചമ്പാറ, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നായി അറുപത് ഗണേശ വിഗ്രഹ ശോഭയാത്രകളാണ് വൈകിട്ട് മൂന്നിന് കല്ലടിക്കോട് ദീപാ കവലയില്‍ സംഗമിക്കുക. തുടര്‍ന്ന് മഹാ ശോഭയാത്രയായി തുപ്പനാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എത്തി പുഴയില്‍ നിമജ്ജനം ചെയ്യും.
ഒറ്റപ്പാലം:ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഘോഷയാത്രകള്‍ ഇന്നു നടക്കും. കണ്ണിയം പുറം ഊട്ടുപുര ഗണപതി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്രകള്‍ പുറപ്പെടുന്നത്. നൂറ്റിയൊന്ന് കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന പ്രാദേശിക ഘോഷയാത്രകള്‍ ഗണപതി ക്ഷേത്രത്തില്‍ സംഗമിക്കും. ഉച്ചക്ക് രണ്ടരയോടെക്ഷേത്രത്തില്നിന്നുംഘോഷയാത്രകള്പുറപ്പെടും. അനുബന്ധമായി നടക്കുന്നസാംസ്ക്കാരിക സമ്മേളനം കഥകളി കലാകാരന് സദനം ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന് അനില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. വിവിധ സാമൂഹിക സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കും.മൂന്നരക്ക് ഘോഷ യാത്ര നഗരത്തില്‍ എത്തിചേരുന്നതോടെ പൊതു സമ്മേളനം ആരംഭിക്കും. വാദ്യകലാകാരന് പെരുവനം കുട്ടന് മാരാര്‍ ഉദ്ഘാഘാടനം ചെയ്യും. സിനിമാ നടന് ഉണ്ണി മുകുന്ദന് വിശിഷ്ട അതിഥിയാകും. സിനിമാ നിര്‍മ്മാതാവ് അയ്യഞ്ചിറ ശശി മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചന് നിമജ്ജന ഘോഷ യാത്ര ആരംഭിക്കും. ഭാരതപുഴയിലെ മായന്നൂര്‍ കടവില്‍ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതോടെ പരിപാടി സമാപിക്കുമെന്നു ഗണേശ സേവാ സമിതി പ്രസിഡന്റ് കെ.കൃഷ്ണകുമാര്‍ പി.അരവിന്ദന് ,കെ.പി.സന്തോഷ് ,എം.രാജേന്ദ്രന്, കെ.ഗംഗാധരന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുണ്ടൂര്‍:വേലിക്കാട് അമ്പലക്കാട് മഹാവിഷ്ണുക്ഷേത്രത്തില്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള ഗണേശ ഘോഷയാത്രകള്‍ 12ന് ക്ഷേത്രമൈതാനത്ത് സംഗമിക്കും. അന്നദാനം ഉണ്ടായിരിക്കും. രണ്ടിന് ക്ഷേത്രാങ്കണത്തുനിന്ന് പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട്ട്ട് 6ന് തുപ്പനാട് സുബ്രഹ്മണ്യക്ഷേത്രത്തിലെത്തി പുഴയില്‍ നിമജ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: