കൊച്ചി: ഇന്ത്യയെ സംബന്ധിച്ച് 2017 വര്‍ഷം സാമ്പത്തിക മാറ്റങ്ങളുടെ വര്‍ഷമായി ഓര്‍മിക്കപ്പെടുമെന്ന് കേന്ദ്ര ധന, കമ്പനികാര്യ സഹമന്ത്രി അര്ജ്ജുന് രാം മേഘ്വാള് പ്രസ്താവിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ദ്വിദിന പ്രത്യക്ഷ നികുതി സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനുദാഹരണമായി റെയില്‍വേ ബജറ്റ് യുണിയന്‍ ബജറ്റുമായി സംയോജിപ്പിച്ചത്, ബജറ്റ് ഫെബ്രുവരി 28ല്‍ നിന്ന് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്, മാര്‍ച്ച് 31ന് മുന്‍പായി ധനകാര്യ നിയമം പാസാക്കിയത്, നോട്ട് പിന്‍വലിക്കല്‍, ചരക്ക് സേവന നികുതിയുടെ നടപ്പാക്കല്‍ തുടങ്ങിയവ അദ്ദേഹം ചൂണ്ടിക്കാട്ടി.
നോട്ട് പിന്‍വലിക്കലും ചരക്ക് സേവന നികുതിയും നടപ്പിലാക്കിയ ശേഷം 91 ലക്ഷം പുതിയ നികുതിദായകര്‍ ഉണ്ടായത് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. കെ.വി. തോമസ് മുഖ്യാതിഥിയായിരുന്നു. എറണാകുളം ശാഖ ചെയര്മാന് ലൂക്കോസ് ജോസഫ്, ഐസിഎഐ കേന്ദ്ര കൗണ്‍സില്‍ അംഗം ബാബു എബ്രഹാം കള്ളിവയലില്‍, ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ അംഗം ജോമോന് കെ. ജോര്‍ജ്ജ്, ജേക്കബ് കോവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രത്യക്ഷ നികുതി സംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഡോ. ഗിരീഷ് അഹൂജ, അഡ്വ. ഫിറോസ് അന്ത്യാര്‍ജുന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: