കൊച്ചി: പോളിക്യാബ് പുതിയ പരിസ്ഥിതി സൗഹാര്‍ദ്ദ ഉല്‍പ്പന്നമായ ‘ഗ്രീന്‍ വയര്‍’ പുറത്തിറക്കി. യൂറോപ്യന്‍ യൂണിയന് അംഗീകരിച്ച പരിസ്ഥിതി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍ വയര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.
കൂടിയ ഊര്ജലാഭക്ഷമത, ഫ്ളെക്സിബിലിറ്റി, ഉയര്‍ന്ന അഗ്നിപ്രതിരോധ നിലവാരം, പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരമായ ഘടകപദാര്‍ത്ഥങ്ങളില്‍ നിന്ന് വിമുക്തം, ഉയര്‍ന്ന വൈദ്യുതപ്രവാഹക്ഷമത എന്നിവയാണ് സവിശേഷതകള്‍.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പോളിക്യാബ് എംഡി ഇന്ദര്‍ ജയ്സിന്‍ഖാനി, വൈസ് ചെയര്മാന് രാമകൃഷ്ണന്. ആര്, ഡയറക്ടര്‍ നിഖില്‍ ജയ്സിന്‍ഖാനി, ആര്‍ക്കിടെക്റ്റ് ലാലിച്ചന്‍ സക്കറിയാസ്, ക്രെഡായി ചെയര്മാന് ഡോ. നജീബ് സക്കറിയ, ഐജിബി ചെയര്മാന് ബി.ആര്. അജിത്, കെല്‍കോണ്‍ കേരള പ്രസിഡന്റ് രാജീവ്, കമ്പനി വൈസ് പ്രസിഡന്റ് എം. സെബാസ്റ്റിയന്, എജിഎം സന്തോഷ് ആന്റണി എന്നിവര്‍ ചേര്‍ന്ന് ഗ്രീന്വയര് പുറത്തിറക്കി.
2020 ഓടെ 10,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി തുടക്കമിടുകയാണെന്ന് ജയ്സിന്‍ഖാനി വ്യക്തമാക്കി. നിലവില്‍ കമ്പനിയുടെ വിറ്റുവരവ് 6500 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: