വടക്കഞ്ചേരി:വടക്കഞ്ചേരി മണ്ണൂത്തി ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശമ്പളം മുടങ്ങിയ തൊഴിലാളികള്‍ നടത്തി വരുന്ന സമരം തുടരുന്നു.
ദേശീയപാതയില്‍ ശങ്കരന് കണ്ണന്തോട്ടിലുള്ള കരാര്‍ കമ്പനിയായ കെഎംസിയുടെ ഓഫീസിലേക്ക് സമരക്കാര്‍ കയറിച്ചെല്ലുകയും ഓഫീസ് പൂട്ടാന്‍ ശ്രമിക്കുകയും ചെയ്തതോടെ അധികൃതരും സമരക്കാരും സംഘര്‍ഷത്തിലായി.
തുടര്‍ന്ന് സമരക്കാര്‍ ഓഫീസ് ഉപരോധിച്ചു.തങ്ങള്‍ക്ക് ലഭിക്കുവാനുള്ള ശമ്പള കുടിശ്ശിക ഉടന്‍ നല്‍കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടു.
മെയ് മാസം മുതലുള്ള ശമ്പളമാണ് മുടങ്ങിയിട്ടുള്ളത്. സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വൈകിട്ട് അഞ്ച് മണിക്ക് തീരുമാനമെടുക്കാം എന്ന് കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞെങ്കിലും ഒരു തീരുമാനവും എടുത്തില്ല.
ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന് കമ്പനി പറയുന്നു. തൊഴില്‍ ചെയ്തതിന്റെ കുടിശ്ശിക ഉള്‍പ്പെടെ തന്നാല്‍ മാത്രമേ പണികള്‍ തുടരുകയുള്ളു എന്നാണ് തൊഴിലാളികളുടെ വാദം.
സമരം തുടങ്ങിയതോടെ ദേശീയ പാത പ്രവൃത്തികള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: