നെല്ലിയാമ്പതി:നെല്ലിയാമ്പതിയിലെ പോളച്ചിറക്കല്‍ എയ്ഡ്സ് സ്കൂളിന്റെ മാനേജര്‍ സ്കൂളിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തത് മൂലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അദ്ധ്യാപകരുടെ ഓണ ശമ്പളം തടഞ്ഞുകൊണ്ട് ഉത്തരവിട്ടു.
തോട്ടം മേഖലയായ നെല്ലിയാമ്പതിയില്‍ പ്രവര്‍ത്തിക്കുന്ന ഏക ഹയര്‍ സെക്കണ്റി സ്കൂളില്‍ കുടിവെളളം, ശുചിമുറി, വൃത്തിയുളള ക്ലാസ് മുറികള്‍ എന്നീ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
പത്ത് ദിവസമായി കുടിവെളളം മുടങ്ങിയതുകാരണം പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുളള വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍പോലും നിറവേറ്റാന്‍ പറ്റാത്ത സാഹചര്യമാണ്.കൂടാതെ രണ്ടുദിവസമായി ഉച്ചഭക്ഷണവും മുടങ്ങി.
സ്കൂളിന്റെ ചുമരുകള്‍ പലഭാഗത്തും ഇടിഞ്ഞതും,തറ മുഴുവന്‍ പൊട്ടിയും,പെണ്‍കുട്ടികളുടെ ശുചിമുറിയില്‍പോലും വെളളമില്ലാത്ത അവസ്ഥയിലും, സഹിക്കെട്ടവിദ്യാര്ത്ഥികള് കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയിലെ റോഡും,സ്കൂളും ഉപരോധിക്കുകയും പഠിപ്പ് മുടക്കുകയും ചെയ്തു.
സ്കൂളിന്റെ മേല്‍ക്കൂര പലഭാഗത്തും പൊട്ടിയ നിലയിലാണ്.കനത്ത മഴ പെയ്താല്‍ നിലം പൊത്താവുന്നസാഹചര്യമാണ്.ഈ സ്കൂളിന് ഫിറ്റനസ് നല്കിയാല് കൊടുക്കുന്ന ഉദ്യോഗസ്ഥന്റെ പേരില്‍ കൊലപാതകത്തിന് കേസ്സെടുക്കാവുന്ന സാഹചര്യത്തിലാണ് സ്കൂള്‍ നില്‍ക്കുന്നത്.ഇതുമൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മാനേജര്‍ക്ക് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത്.
ഇതേതുടര്‍ന്നാണ് ഹൈസ്കൂള്‍ വിഭാഗം അദ്ധ്യാപകരുടേയും, ജീവനക്കാരുടേയും ജൂലൈ 15 മുതലുള്ള ശമ്പളം തടഞ്ഞ് വെച്ചുകൊണ്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാല്‍ പ്ലസ് ടു വിഭാഗം അദ്ധ്യാപകരുടെ ശമ്പളം ബന്ധപ്പെട്ട അധികൃതര്‍ തടഞ്ഞിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: