ആലത്തൂര്‍:മില്‍മ മലബാര്‍ മേഖലാ യൂണിയന് ഓണത്തോടനുബന്ധിച്ച് പാല് നല്കുന്ന സംഘങ്ങള്‍ക്ക് ~ഒരുരൂപ 50 പൈസനിരക്കില്‍ ഓണക്കാല ഇന്‍സെന്റീവ് പ്രഖ്യാപിച്ചു.
ജൂലൈ ഒന്നു മുതല്‍ 31 വരെ മില്‍മക്ക് ലഭിച്ച പാലിന് ലിറ്ററിന് ഒരുരൂപ 50 പൈസ പ്രകാരം അധികപാല്‍വില നല്കാനാണ്് മലബാര്‍ മേഖലാ യൂണിയന് ഭരണസമിതി യോഗം തീരുമാനിച്ചിട്ടുളളത്. ഇതനുസരിച്ച് ജൂലൈ മാസംസംഭരിച്ച 193 ലക്ഷം ലിറ്റര്പാലിന,് 289.50 ലക്ഷം രൂപയാണ് മലബാറിലെ ആറ് ജില്ലകളിലെ ക്ഷീരകര്‍ഷകരിലേക്ക് വരും ദിവസങ്ങളില്‍ അധിക പാല്‍വിലയായി എത്തിച്ചേരുക.
ജൂലൈ ഒന്നുമുതല്‍ 31 വരെ ഡയറിയില്‍ ലഭിച്ച പാലിന് ലിറ്ററിന് ഒരുരൂപ 50 പൈസ പ്രകാരം കണക്കാക്കി മുഴുവന്‍ തുകയും ക്ഷീരസംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 11 മുതല്‍ 20വരെയുളള പാല് വിലയോടൊപ്പം അഡ്വാന്‍സായി നല്‍കുന്നതാണ്.സംഘങ്ങള്‍ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് നല്കി രേഖ ഹാജരാക്കുന്ന മുറക്ക് അഡ്വാന്‍സ് ക്രമീകരിക്കുന്നതാണ്.
സംഘങ്ങള്‍ പ്രാദേശിക വില്‍പ്പന നടത്തിയുണ്ടാക്കിയ ലാഭത്തില്‍ നിന്നുളള വിഹിതം കൂടി ഇതോടൊപ്പം ചേര്‍ത്തു നല്‍കാവുന്നതാണ്.പ്രസ്തുത ഇന്‍സെന്റീവ് ഓണത്തിനു മുന്‍പായി സംഘങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതാണ്.
ഇപ്രകാരം പ്രതിലിറ്ററിന് ഒന്നരരൂപകൊടുക്കുമ്പോള്,മില്‍മ സംഘങ്ങള്‍ക്ക് നല്കുന്ന ജൂലൈ മാസത്തെ ശരാശരി വില 37 രൂപ 20 പൈസയാകും.
വിപണിയില്‍ ലിറ്ററിന് 40 രൂപയ്ക്ക് ടോണ്‍ഡ് മില്‍ക്ക് വില്ക്കുമ്പോഴാണ് സംഘങ്ങള്‍ക്ക് 37 രൂപ 20 പൈസ മില്‍മ തിരിച്ചു നല്കുന്നു എന്നുളളത് പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: