പാലക്കാട്:ജില്ലയില്‍ കാലവര്‍ഷം മുന്‍വര്‍ഷത്തെക്കാള്‍ കുറവായതിനാല്‍ പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴയിലും പോഷകനദികളിലും മറ്റ് നദികളിലും നീരൊഴുക്ക് കുറവാണ്.ജലസംഭരണികളിലും ജലാശയങ്ങളിലുമുള്ള ജലത്തിന്റെ അളവും വളരെ കുറവാണ്.
വരും മാസങ്ങളില്‍ ജില്ല രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും ജലാശയങ്ങളിലുമുള്ള ജലം മലിനമാകാതെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു.
ഈസാഹചര്യത്തില്‍ ഗണേശോത്സവ നിമഞ്ജന ചടങ്ങുകള്‍ നടത്തുമ്പോള്‍ പുഴകളും ജലാശയങ്ങളും മലിനമാകാതിരുക്കാന് സംഘാടകര്‍ ശ്രദ്ധിക്കണം. നിമഞ്ജനത്തിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാത്ത രീതിയില്‍ സംസ്കരിക്കണം.
ഇത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,മലിനീകരണ നിയന്ത്രണ ബോര്‍ഡ്,ശുചിത്വമിഷന് എന്നിവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തി നിര്‍ദ്ദേശങ്ങള്‍ സംഘാടകര്‍ക്ക് നല്‍കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ശബ്ദ നിയന്ത്രണം സംബന്ധിച്ച് സുപ്രീംകോടതി-ഹൈക്കോടതി വിധികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഗണേശോത്സവ സംഘാടകര്‍ കര്‍ഷനമായി പാലിക്കണം.അധികാരികളില്‍ നിന്നും നിയമാസുസൃത അനുമതി വാങ്ങിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട പൊലീസ് അധികാരികള്‍ ഉറപ്പുവരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: