പട്ടാമ്പി:വഴി അടക്കാനുളള റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാരുടെ ഇടപെടല്‍ മൂലം നിറുത്തി വെച്ചു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ് ഫോമില്‍ നിന്നും വടക്ക് ഭാഗത്തേക്കൂളള വഴിയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അടക്കുവാന്‍ ശ്രമിച്ചത്.
ഈ വഴിയില്‍ കൂടിയാണ് പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങുകയും ചെയ്യുന്ന യാത്രക്കാര്‍ പട്ടാമ്പി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, മിനി സിവില്‍ സ്റ്റേഷന്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, ആയൂര്‍വേദ ഹോമിയോ ആശുപത്രി, പട്ടാമ്പി നഗര സഭ ഓഫീസ് എന്നിവിടങ്ങളിലേക്ക് കാല്‍നടയായി എളുപ്പത്തില്‍ സഞ്ചരിക്കുന്നത്. കാല്‍നട യാത്രയില്‍ ഒരു ഫര്ലോങ്ങില് കുറവുളള ഈവഴി അടക്കുന്ന പക്ഷം ടാക്സിയില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരും.
കാലത്ത് പത്ത് മണിയോടെ ആയിരുന്നു വഴിയടക്കാന്‍ ശ്രമമാരംഭിച്ചത്. ഇതിനെതിരെ ശക്തമായ തടസ്സ വാദങ്ങള്‍ ഉയര്‍ത്തി നാട്ടുകാരും റെയില്‍വേ സ്റ്റേഷന് പരിസരത്തെ ഓട്ടോ ഡ്രൈവര്മാരൂം രംഗത്തെത്തിയെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.
തുടര്‍ന്ന് നാട്ടുകാര്‍ പട്ടാമ്പി നഗരസഭ ചെയര്മാന് കെ.പി. വാപ്പുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുകുട്ടി ഹാജി എടത്തോള്‍ എന്നിവരെ വിളിച്ചു വരുത്തി. ജനപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ പൂര്‍വ്വ സ്ഥിതി നില നിറുത്താന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: