വടക്കഞ്ചേരി:വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് കഴിഞ്ഞ നാല് മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പ്രക്ഷോപം നടത്തിയത്.140 ഓളം തൊഴിലാളികളാണ് ചുവടുപ്പാടത്തെ ദേശീയപാതാ ഓഫീസിനു സമീപം സമരം ആരംഭിച്ചത്.കഴിഞ്ഞ ആഴ്ചയില്‍ ഇതേ പ്രശ്നത്തെ തുടര്‍ന്ന് തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് ദേശീയപാതാ അധികൃതരും പോലീസും നടത്തിയ ചര്‍ച്ചയില്‍ 22 ന് ശമ്പളം നല്‍കാമെന്നും രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെയാണ് വീണ്ടും സമരത്തിന് ഇറങ്ങിയത്. സമരത്തെ തുടര്‍ന്ന് അധികൃതരും പോലീസും ചര്‍ച്ച നടത്തി. എന്നാല്‍ മുടങ്ങിയ ശമ്പളം നല്കാന് പതിനഞ്ചു ദിവസം കാലാവധി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസത്തിനകം ശമ്പളം നല്‍കണമെന്നും അതുവരെ പണി തുടരില്ലെന്നും ലഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനമെന്നും സമരക്കാര്‍ പറഞ്ഞു 2014 മുതല്‍ ഓരോ തൊഴിലാളികളില്‍ നിന്നും തൊള്ളായിരത്തി മുപ്പത് രൂപ വച്ച് പി.എഫ്. പിടിക്കുന്നുണ്ട് എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ ചോദിച്ചപ്പോള്‍ വെളിപ്പെടുത്താനൊ വിശദമാക്കാനോ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: