കൊടുവീയൂര്:സുരക്ഷിത ബാല്യം സുകൃത ഭാരതം എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിനുള്ള കൊല്ലങ്കോട് മേഖലാ സ്വാഗതസംഘം രൂപീകരിച്ചു. പതാകദിനം, ശ്രീകൃഷ്ണ വിജ്ഞാന സാംസ്കാരിക സദസ്സുകള്‍, ഗോസംരക്ഷണ കാര്‍ഷിക പ്രദര്‍ശനം, ജന്മാഷ്ടമി ചിത്രരചന, പ്രസംഗ മത്സരങ്ങള്‍, ഉറിയടി, ഗോ ഉ്തപ്പന്നവിതരണ നവനീതഫെസ്റ്റ്, മഹാശോഭായാത്രകള്‍ തുടങ്ങിയ പരിപാടികളോടെ ആഘോഷിക്കുവാന്‍ കൊടുവായൂര്‍ വിജയ ദര്‍ഗ്ഗാ കാര്യാലയത്തില്‍ നടന്ന സ്വാഗതസംഘം തീരുമാനിച്ചു. സെപ്തംബര്‍ 9നാണ് ജന്മാഷ്ടമി മഹാശോഭായാത്ര നടക്കുക. സ്വാഗത സംഘം രൂപീകരണയോഗം ആര്‍എസ്എസ് കൊല്ലങ്കോട് സംഘചാലക് പി.എം.സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം കൊല്ലങ്കോട് മേഖലാ പ്രസിഡന്റ് ആലത്തൂര്‍ ആര്.വേണുമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.വി.കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ടി.എസ്.ഗണേശന്, എ.ദേവന്, എ.അയ്യപ്പന്, എസ്.ജയരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്ലാസ്റ്റിക് ഫ്ലക്സ് ഒഴിവാക്കിക്കൊണ്ടായിരിക്കും ഈ വര്‍ഷം ജയന്തി ആഘോഷം നടക്കുകയെന്ന് സംഘാടക സമിതി അറിയിച്ചു.
ഭാരവാഹികളായി സ്വാമി സന്മയാനന്ദ സരസ്വതി, സ്വാമി അശ്വതിതിരുനാള്‍, പി.എന്‍.സുന്ദരന്‍, പി.എസ്.കാശിവിശ്വനാഥന്, പ്രൊഫ.കെ.ശശികുമാര്‍ (രക്ഷാധികാരിമാര്‍), അഡ്വ.ജയകൃഷ്ണന് ചിറ്റൂര്‍ (അദ്ധ്യക്ഷന്‍), ആലത്തൂര്‍ ആര്.വേണു മാസ്റ്റര്‍, കെ.പി.രവീന്ദ്രന്, ടി.എന്‍.രമേഷ്, സ്വാമി ബാബു ചൈതന്യ (ഉപാദ്ധ്യക്ഷന്മാര്), ടി.എസ്.ഗണേശന് (ആഘോഷ പ്രമുഖ്), ദിനേശ് (സഹ ആഘോഷ പ്രമുഖ്), എ.സഹദേവന് (ഖജാന്‍ജി) എന്നിവരുള്‍പ്പെടെ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: