ഒറ്റപ്പാലം:രണ്ടാഴ്ചയായി ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നില്ലെന്ന ആക്ഷേപം. ഒ.പി.വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ടോക്കണ്‍ മിഷന് പ്രവര്‍ത്തനരഹിതമായിട്ടു ആഴ്ചകള്‍ പിന്നിട്ടു. ഇതോടെ രോഗികള്‍ പഴയതുപോലെ വീണ്ടും ക്യൂവില്നില്ക്കണ്ട അവസ്ഥയായി.
കൂടാതെ ഓക്സിജന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാണ്. അന്‍മ്പത് എയര്‍പോര്‍ട്ട് ചെയറുകള്‍ എത്തിക്കുവാനും തീരുമാനമുണ്ട്. എന്നാല്‍ താലൂക്ക് ആശുപത്രിയിലെ കക്കൂസ്മാലിന്യം രോഗികളെയും സഹായികള്‍ക്കും കഴിച്ചുകൂടാനാകാത്ത സ്ഥിതിയിലാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ തവണ വൃത്തിയാക്കുമ്പോള്‍ അഞ്ച്ലോഡ് മാലിന്യം നീക്കം ചെയ്തതായും പ്രശ്നപരിഹാരത്തിനായി പുതിയടാങ്ക് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ നിലവിലും മാലിന്യ പ്രശ്നത്തിനു പരിഹാരമായിട്ടില്ല. സേഫ്റ്റി ടാങ്കുകളുടെ നിര്‍മ്മാണത്തിലെ തകരാറാണു ഇതിനു കാരണമെന്നു പറയുന്നു. പഴയ സേഫ്റ്റി ടാങ്കുകളുടെ പ്രവര്‍ത്തനം
സുഗമമാക്കാനുള്ള അടിയന്തര നടപടി കൈകൊണ്ടില്ലങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിനു കാരണമാകും. ആശുപത്രിയുടെ ഒ.പി.വിഭാഗം
പ്രവര്ത്തിക്കുന്നസമുച്ചയത്തിലെരണ്ടാംനിലയിലെഓപ്പറേഷന് തീയറ്ററില്‍ എത്തിചേരാന്‍ റാമ്പും മറ്റ് സൗകര്യങ്ങളുമില്ലാത്തത് രോഗികളെ വലക്കുന്നു. എല്ലാ സമയത്തും ലിഫ്റ്റിന്റെ സേവനം കണക്കിലെടുത്ത് നടത്തുന്ന ഓപ്പറേഷന് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം നേരിടാന്‍ സാധ്യതകള്‍ ഉണ്ട്. ഇതിന്നു പരിഹാരം കണ്ടെത്തണ്ടത് ആശുപത്രിയെ സംബന്ധിച്ചടത്തോളം പ്രധാന വിഷയമാണ്. താലൂക്ക് ആശുപത്രിയുടെ എക്സറേ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലം ചികിത്സ തേടിയെത്തുന്ന പലര്‍ക്കും അറിയില്ല. ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ദിശകാണിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്.
എക്സറെ എടുക്കാന്‍ എത്തി ചേരുന്ന രോഗികള്‍ പലപ്പോഴും സ്ഥലമറിയാതെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കണ്ട അവസ്ഥയിലാണു.അംഗവൈകല്യമുള്ള രോഗികള്‍ക്കു വീല്‍ചെയര്‍ സേവനംനല്കാന് കഴിയാത്തഭാഗത്താണ് നിലവില്‍ എക്സറെ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. എക്സറെ യൂണിറ്റിലും ലാബിലും എത്തുന്നവര്‍ക്കും കൂടെയുള്ളവര്‍ക്കും ഇരിക്കുവാനും മറ്റുസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതും പ്രശ്നങ്ങള്‍ക്കു കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: