പട്ടാമ്പി:ഭാരത പുഴയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. പഴയകടവ് നമ്പ്രം റോഡില്‍ സിപിഐയുടെ ഓഫീസിന്റെ ഭാഗത്ത് ഭാരത പുഴയിലേക്കാണ് മാലിന്യം തള്ളുന്നത്.
അറവ് ശാലയിലെയും ബാര്ബര്ഷോപ്പുകളിലേയും പച്ചക്കറിക്കടകളിലേയും മാലിന്യങ്ങളാണ് ഇവിടെ കൊണ്ട് വന്ന് തള്ളുന്നത്. രാത്രികാലങ്ങളിലാണ് വാഹനങ്ങളില്‍ എത്തുന്ന സംഘം മാലിന്യങ്ങള്‍ തള്ളുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്റെ പടിഞ്ഞാറുവശത്തായിയുള്ള കുടിവെള്ള കിണറുകളില്‍ നിന്നാണ് പട്ടാമ്പിയിലേക്കുള്ള കുടിവെള്ളം എടുക്കുന്നത്.
ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നതിനാല്‍ കിണറുകളിലെ വെള്ളം മലിനമായ നിലയിലാണ്. രാത്രി സമയങ്ങളില്‍ ഈ ഭാഗത്ത് ആരും ഉണ്ടാകാറില്ല. ഇതിനാലാണ് വാഹനങ്ങളില്‍ എത്തുന്ന സംഘം ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടാമ്പി നഗരസഭയില്‍ നാട്ടുകാര്‍ പരാതി നല്കി. സാമൂഹിക വിരുദ്ധര്‍ മാലിന്യങ്ങള്‍ തള്ളുന്ന ഭാഗത്ത് നീരിക്ഷണ ക്യാമറ ഉടന്‍ സ്ഥാപിക്കണമെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: