മലപ്പുറം: ജിഎസ്ടി നടപ്പാക്കിയപ്പോള്‍ വിവിധ മേഖലകളിലെ കോണ്ട്രാക്ടര്മാര്ക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സെപ്തംബര്‍ ഒന്നു മുതല്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന് സംയുക്ത കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജിഎസ്ടി വന്നതോടെ കരാറുകാര്‍ക്ക് വാറ്റ് സംവിധാനത്തിലുണ്ടായിരുന്ന കോമ്പൗണ്ടിംഗ് സൗകര്യം, റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സാവകാശം എന്നിവ നഷ്ടപ്പെട്ടു. പുതിയ നികുതി ഘടന നിലവില്‍ വന്ന കാലാവധിക്ക് മുമ്പ് ആരംഭിച്ച പ്രവര്‍ത്തികളുടെ ബില്ലുകള്‍ രണ്ടു ഘട്ടങ്ങളായി നല്‍കേണ്ടി വന്നിരിക്കുകയാണ്. നികുതി നിരക്ക് കുറയ്ക്കണമെന്നും പെട്രോളിനും ഡിസലിനും ജിഎസ്ടി നിരക്കുകള്‍ ബാധകമാക്കണമെന്നും റിട്ടേണുകളുടെ സമയപരിധി നീട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന് നടത്തുന്ന പ്രചരണ ജാഥക്ക് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ലഭിച്ചതായി അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വര്‍ഗീസ് കണ്ണമ്പള്ളി, പുള്ളാട്ട് അസൈന്‍, എം. അബൂബക്കര്‍, എ. കെ. ബാബു, സി. എ. മോയിന്‍കുട്ടി, ബീരാന് കോയ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: