പേടിപ്പനിയില്‍ ഉറഞ്ഞുതുള്ളുകയാണ് സിനിമാലോകം.കഴിഞ്ഞ ഓണംവരെ അടിച്ചുപൊളിച്ച സിനിമാക്കാര് ഇത്തവണ കണ്ണീരും കയ്യുമായി നിലവിളിയാണ്.വലിയ വിശ്വാസികളായ സിനിമാക്കാര് കേറിയിറങ്ങാത്ത അമ്പലവും പള്ളികളുമില്ല.സൂപ്പര്‍ താരങ്ങള്‍ മുതല്‍ ലൊട്ടുലൊടുക്കു താരങ്ങള്‍വരെ നെഞ്ചത്തടിച്ചു പ്രാര്‍ഥനയിലാണ്.
സൂപ്പര്‍ താരങ്ങളുടെ ഉള്‍പ്പടെ ആറേഴു ചിത്രങ്ങള്‍ ഓണത്തിനിറങ്ങുമെന്നു പറഞ്ഞിടത്ത്് മോഹന്‍ ലാലിന്റെ ‘വെളിപാടിന്റെ പുസ്തക’മാണ് ആകെ ഇറങ്ങുമെന്ന് ഉറപ്പുള്ളത്.ഒപ്പം മമ്മൂട്ടിച്ചിത്രം ‘പുള്ളിക്കാരന് സ്റ്റാറാ’ ഉണ്ടെന്നും കേള്‍ക്കുന്നു.
പൃഥ്വിയുടെയും നിവിന്‍ പോളിയുടേയും ചിത്രങ്ങളും ഉണ്ടായേക്കാം.ദുല്‍ക്കറിന്റെ ചിത്രം ഇല്ല. ചില ചിത്രങ്ങള്‍ ഇതിനിടയില്‍ ഇറങ്ങിയെങ്കിലും പ്രചരിപ്പിക്കുന്നപോലെയല്ല കാര്യങ്ങള്‍. പലചിത്രങ്ങള്‍ക്കും ആളില്ല.സിനിമാക്കാര് ഒന്നു പഠിക്കട്ടെ എന്നു തീരുമാനിച്ചോ പ്രേക്ഷകര്‍ എന്നും സംശയിക്കാം.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മലയാള സിനിമ മാന്ദ്യത്തിന്റെ ഉറക്കച്ചടവിലായിരിക്കെ 30-ാം തിയതി വമ്പന്‍സ്രാവിനെ വെളിപ്പെടുത്തുമെന്ന രീതിയിലുള്ള പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലാണ് സിനിമാക്കാര്‍ക്കു വീണ്ടും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.നടന് ദിലീപ് ജയിലിലായതോടെ തുടങ്ങിയതാണ് സിനിമാസ്തംഭനം.
ഓണത്തോടെ ഈ സ്തംഭനം തീരുമെന്നായിരുന്നു സിനിമാക്കാരുടെ കണക്കുകൂട്ടല്‍.പക്ഷേ ജനം തീരുമാനിക്കണമല്ലോ.കാണികളാണ് സിനിമയുടെ നട്ടെല്ലെന്നു സിനിമാക്കാര് പറയുമെങ്കിലും ഏയ് തങ്ങളാണ് അതെല്ലാമെന്ന അഹന്തയായിരുന്നു ുള്ളില്‍.
അതെല്ലാം കാണികള്‍ പൊളിച്ചടുക്കി.ഒരു പള്‍സര്‍ സുനിയുടെ നാവിന് തുമ്പിലാണോ മലയാള സിനിമ എന്നു ചോദിച്ചാല്‍ അല്ല.അല്ലേ എന്നു ചോദിച്ചാല്‍ ആണെന്നും ശബ്ദം താഴ്ത്തി പറയേണ്ടിവരും.സംഗതിയുടെ കിടപ്പ് അങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: