തിരുവനന്തപുരം: ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 22 ന് അഖിലേന്ത്യ പണിമുടക്ക് നടത്തും. സ്വകാര്യവത്കരണ-ലയന നീക്കങ്ങള്‍ ഉപേക്ഷിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളരുത്, ബാങ്ക് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക, മനഃപ്പൂര്‍വം വായ്പ കുടിശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിന്റെ തുടര്‍ച്ചയായി അടുത്ത മാസം 15 ന് യുഎഫ്ബിയുവിന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കും.
മാര്‍ച്ചില്‍ ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുക്കുമെന്ന് യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍, എന്‍സിബിഇ ഭാരവാഹി ആര്. വിജയകുമാര്‍, ബിഇഎഫ്ഐ ഭാരവാഹി എസ്.എസ്. അനില്‍, എ. വേണു (ഐഎന്‍ബിഒസി), അബ്രഹാം ഷാജി ജോണ്‍( എഐബിഓസി), എം.ഡി ഗോപിനാഥ് (എഐബിഒഎ), സഫറുള്ള (ഐഎന്‍ബിഇഎഫ്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: