വൈറലാകാന്വേണ്ടിയാണ് ചിലര്‍ ജീവിക്കുന്നതു തന്നെ.എങ്ങനേയും വൈറലാകുക.അതിനായി എന്തും കാണിക്കുക.മഹത്വവല്‍ക്കരണം വൈറലായി നടത്തിക്കൊണ്ടിരിക്കുകയാണ് പലരും.ചില സിനിമാക്കാരുടെ മുഖ്യപരിപാടി ഇതാണിപ്പോള്‍.പണിയില്ലെങ്കിലും എന്തെങ്കിലും തരികിടകാട്ടി പണിയൊപ്പിക്കുന്ന തിരിക്കിലാണ് ചിലരെങ്കില്‍ പണിയില്ലെങ്കിലും സ്ഥിരം വൈറലാകുക എന്ന പണിയിലാണ് ചിലര്‍.
എന്നാല്‍ പണിയുള്ളവരും വൈറല്‍ തരികിടയില്‍ വിലസുന്നുണ്ട്.സണ്ണി ലിയോണിന്റെ കൊച്ചിയിലെ സന്ദര്‍ശനം വൈറലായിരിക്കുകയാണ്.ഒരു മൊൈബല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് ബോളിവുഡ് താരം വന്നത്.
തിരക്കുകാരണം പോലീസ് ലാത്തിവീശി.ഒരു ലക്ഷത്തോളം ആളുകളാണ് സണ്ണിയെ ഒരു നോക്കു കാണാന്‍ എം.ജി റോഡില്‍ തടിച്ചുകൂടിയത്.ഗതാഗതം തടസപ്പെട്ടു.അങ്ങനെ വൈറലാകുന്നതിന്റെ സാഹസികതകള്‍ മുഴുവനുംറോഡിലുണ്ടായി.സണ്ണി ആരാണെന്ന് മാലോകര്‍ക്കറിയാം.
ഒരു പക്ഷേ അതുകൊണ്ടാവണം പുരുഷാരം ഇങ്ങനെ തടിച്ചുകൂടിയത്.
വൈറലാകാന്‍വേണ്ടി മറ്റൊരു ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ചെയ്തത് ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള ദുപ്പട്ട അണിഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
വന്‍പ്രതിഷേധമാണ് താരത്തിനെതിരെ ഉയര്‍ന്നത്.സ്വാതന്ത്യദിനത്തിലാണ് പ്രിയങ്ക ഇങ്ങനെ പ്രത്യക്ഷപ്പെട്ടത്.മൃഗങ്ങളുടെ കൂടെ നില്ക്കുന്ന ചില താരങ്ങളുടെ ഫോട്ടോയും വൈറലാകുന്നുണ്ട്.ലോകത്തില്‍ ആദ്യമായി തങ്ങളാണ് ഇതു ചെയ്യുന്നതെന്നാണ് ഇത്തരക്കാരുടെ വിശ്വാസം.
സ്വന്തം പ്രൊഫഷനില്‍ മികവില്ലാത്ത ചിലരും ഇത്തരം തരികിടകളിലൂടെ പേരെടുക്കുന്നുണ്ട്.ഇതിന് ഇത്തരക്കാരെമാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.സിനിമാക്കാര് എത്ര ഭോഷത്തരം കാട്ടിയാലും അര്മാദിക്കാന് ആളുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: