കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എക്സൈസ് വകുപ്പ് ജില്ലയില്‍ റെയിഡുകളും വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കി. കള്ളുഷാപ്പുകളും ബാറുകളും വിദേശ മദ്യ വില്പന ശാലകളും കൂടാതെ അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തും. ദേശീയപാത 47-ലും 17-ലും 24 മണിക്കൂറും നിരീക്ഷണത്തിനായി പട്രോളിംഗ് പാര്‍ട്ടികളും ഡിവിഷന് ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്ട്രോള് റൂമും, സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക്തല കണ്ട്രോള് റൂമുകളും പ്രവര്‍ത്തനമാരംഭിച്ചു. വ്യാജമദ്യ മയക്കുമരുന്ന് നിര്‍മ്മാണം, വ്യാജമദ്യ മയക്കുമരുന്ന് വില്പന, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം, മയക്കുമരുന്ന്, മദ്യം സംഭരിക്കല് തുടങ്ങിയവ നടക്കാന്‍ സാധ്യതയുള്ളതും മറ്റുമായ സ്ഥലങ്ങളില്‍ പോലീസ്-എക്സൈസ്- റവന്യൂ-വനം-ഡ്രഗ്സ് എന്നീ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്തമായി പരിശോധനകള്‍ നടത്തും. പ്രധാന റോഡുകളില്‍ രാത്രികാല വാഹന പരിശോധനയും ഊര്‍ജ്ജിതമാക്കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സുകളെയും വിന്യസിച്ചു. മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത്-വ്യാജമദ്യ ഉത്പാദനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിളിച്ചറിയിക്കാം. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എറണാകുളം 0484-2390657, 9447178059, അസി. എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്), എറണാകുളം 0484-2627480, 9496002867, ജില്ലാ കണ്ട്രോള് റൂം 0484-2390657, 9447178059, ജില്ലാ കണ്ട്രോള് റൂം 0484-2390657, 9447178059, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, എറണാകുളം 0484- 2393121, 9400069552, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലുവ 0484-2623655, 9400069560, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കൊച്ചി 0484-2235120, 9400069554, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കുന്നത്തുനാട് 0484-2591203, 9400069559, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോതമംഗലം 0485-2824419,400069562, മൂവാറ്റുപുഴ-0485-2832623, 9400069564, എറണാകുളം 0484- 2627480, 9400069550, നോര്‍ത്ത് പറവൂര്‍-0484- 2443187, 9400069557, എറണാകുളം 0484-2392283, 9400069565, തൃപ്പൂണിത്തുറ-0484-2785060, 9400069566, മട്ടാഞ്ചേരി-0484- 2221998, 9400069567, ഞാറയ്ക്കല്‍-0484-2499297, 9400069568, നോര്‍ത്ത് പറവൂര്‍ 0484-2441280, 9400069569, വരാപ്പുഴ 0484- 2511045, 9400069570, ആലുവ 0484- 2621089, 9400069571, അങ്കമാലി-0484-2458484,9400069572, കാലടി 0484-2461326, 9400069573, പെരുമ്പാവൂര്‍ 0484- 2590831, 9400069574, മാമല 0484- 2786848, 9400069575, മൂവാറ്റുപുഴ 0485- 2836717, 9400069576, പിറവം0485- 2241573, 9400069577, കോതമംഗലം 0485- 2826460, 9400069578, കുട്ടമ്പുഴ0485- 2572861, 9400069579.
പ്രതികരിക്കാൻ ഇവിടെ എഴുതുക: