ന്യൂദല്‍ഹി : റിലയന്‍സ് ഗ്രൂപ്പിനും പങ്കാളിയായ ബ്രിട്ടീഷ് പെട്രോളിയത്തിനുമെതിരെ കേന്ദ്രം 26.4 കോടി ഡോളര്‍ പിഴ ചുമത്തി. 2015- 16ല്‍ കൃഷ്ണ ഗോദാവരി തടത്തില്‍ നിന്ന് ലക്ഷ്യം വെച്ചിരുന്നതില്‍ നിന്നും വളരെ കുറച്ച് എണ്ണ മാത്രമേ ഖനനം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പിഴ ചുമത്തിയിരിക്കുന്നത്.
പ്രതിദിനം 8 കോടി ക്യുബിക് മീറ്ററെന്ന അളവില്‍ ഖനനം ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ 0.4 ക്യുബിക് മീറ്റര്‍ മാത്രമാണ് പ്രതിദിനം ഖനനം ചെയ്തിരുന്നത്. ഇതുമൂലം ഖനനത്തിന്റെ ചെലവ് തിരിച്ചുലഭിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്രം പിഴ ചുമത്തിയത്. ഇതിനെ തുടര്‍ന്ന് റിലയന്‍സിനേയും പങ്കാളികളായ ബ്രിട്ടീഷ് പെട്രോളിയം, നിക്കോ എന്നീ കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി വരികയാണ്.
എണ്ണ ഖനനത്തില്‍ നിന്ന് ലഭിക്കുന്ന തുക റിലയന്‍സും പങ്കാളികളും സംസ്ഥാനവുമായി പങ്കുവെയ്ക്കണമെന്നാണ് തീരുമാനിച്ചിരുന്നത്. 2014 നവംബര്‍- 2016 മാര്‍ച്ച് കാലയളവില്‍ 8.17 കോടി ഡോളറാണ് സര്‍ക്കാരിന് എണ്ണ ഖനനത്തില്‍ നിന്ന് വരുമാനമായി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: