കൊച്ചി: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മാതാക്കളായ ഗ്രാന്യുള്‍സ് ഇന്ത്യ 2017 ജൂണ്‍ 30ന് അവസാനിച്ച ധനകാര്യവര്‍ഷത്തിലെ ആദ്യപകുതിയിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. 10 ശതമാനം വളര്‍ച്ചയോടെ 386 കോടി രൂപയാണ് കമ്പനിയുടെ മൊത്ത വരുമാനം.
ഈ സാമ്പത്തിക വര്‍ഷം മികച്ച തുടക്കത്തോടെയാണ് ആരംഭിച്ചരിയ്ക്കുന്നത്.
ബിസിനസ്സില്‍ കൂടൂതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാനും പി.എഫ്.ഐ, എ.പി.ഐ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ സ്ഥിരതയുള്ള സാമ്പത്തിക പ്രകടനം നിലനിര്‍ത്താനും തങ്ങള്‍ക്ക് സാധിയ്ക്കുമെന്ന് ഗ്രാന്യുള്‍സ് ഇന്ത്യ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ കൃഷണ പ്രസാദ് ചിഗുരുപദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: