തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്സിന്റെ നവീകരിച്ച വലിയ ഷോറൂം തൃശൂരില്‍ തുറന്നു. പ്രമുഖ സിനിമാതാരങ്ങളായ മഞ്ജു വാര്യര്‍, പ്രഭു ഗണേശന്, നാഗാര്‍ജുന, ജ്വല്ലേഴ്സ് സിഎംഡി: ടി. എസ്. കല്യാണരാമന്, എക്സിക്യൂട്ടീവ് ഡറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന് എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നാണ് 24 വര്‍ഷം മുമ്പ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ യാത്ര തുടങ്ങിയതെന്ന് ടി. എസ്. കല്യാണരാമന് പറഞ്ഞു. വൈവിധ്യമാര്‍ന്ന ഡിസൈനുകളുടെ വിപുലമായ ആഭരണശേഖരവും മികച്ച ഷോപ്പിംഗ് അനുഭവവും പുതിയ ഷോറൂമില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: