പള്ളുരുത്തി: റേഷന്‍ കടകള്‍ വഴിയുള്ള പുഴുക്കലരിയുടെ വിതരണം നിലച്ചു. കഴിഞ്ഞ നാലു മാസമായി നല്‍കുന്നത് മട്ട അരിയാണ്. ഇതിന് ഗുണനിലവാരമില്ലെന്നും ഉപഭോക്താക്കള്‍.
കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിനു കീഴില്‍ 114 റേഷന്‍ കടകളും കൊച്ചി താലൂക്കില്‍ നൂറോളം റേഷന്‍ കടകളുമാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കല്ലു ഗോഡൗണിലാണ് ഇവിടേക്കുള്ള മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും ശേഖരിക്കുന്നത്.
1963 ക്വിന്റല്‍ അരി ഈ മാസത്തെ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്. ഇത് മുഴുവനും മട്ട അരിയാണ്.
കൊച്ചി തുറമുഖത്ത് വാഗണുകള്‍ വഴി എത്തുന്ന ഭക്ഷ്യധാന്യം അവിടുത്തെ എഫ്സിഐ ഗോഡൗണില്‍ സംഭരിച്ച ശേഷം ഇവിടെ നിന്നുമാണ് കല്ലു ഗോഡൗണിലേക്ക് മാറ്റുന്നത്. സപ്ലൈകോയുടെ നേതൃത്വത്തിലാണ് നിലവില്‍ അരി വിതരണം നടക്കുന്നതെങ്കിലും ക്രമമായ രീതിയിലല്ല വിതരണമെന്നാണ്് ആക്ഷേപം. മട്ടയരിക്ക് ആനുപാതികമായി പുഴുക്കലരിയും റേഷന്‍ കടകളിലേക്ക് വിതരണത്തിനായി പോകുന്നുണ്ടെന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍,
വിതരണം ചെയ്യപ്പെടേണ്ട അരി അപ്രത്യക്ഷമാകുന്നത്
എവിടെ നിന്നാണെന്ന് വ്യക്തമല്ല. റേഷനരി കരിഞ്ചന്തയിലേക്ക് കടക്കുന്നുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
കേന്ദ്രപൂളില്‍ നിന്നും കേരളത്തിലേക്ക് കൃത്യമായ അളവില്‍ അരി ലഭിക്കുന്നുണ്ട്. ഓണം അടുത്തെത്തിയിട്ടും കേരളത്തിലെ പൊതുവിതരണ ശൃംഖല സുതാര്യമല്ലെന്നാണ് നിലവിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: