കൊച്ചി: കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചു.
ഇന്നലെ രാവിലെ 7.40 ന് മന്ത്രി കെ.ടി. ജലീല്‍ ആദ്യ ഹജ്ജ് വിമാനം ഫ്ളാഗ് ഓഫ് ചെയ്തു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലെ ആദ്യ യാത്രാസംഘത്തില്‍ 139 പുരുഷന്മാരും 161 സ്ത്രീകളുടമക്കം 300 പേരുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തീര്‍ത്ഥാടനം.
മൂന്നു വിമാനങ്ങളിലായി 900 തീര്‍ഥാടകരാണ് ആദ്യദിനം പുണ്യഭൂമിയിലേക്ക് പുറപ്പെട്ടത്. രാവിലെ 11.30 നും വൈകിട്ട് 6.15 നുമാണ് മറ്റു രണ്ടു വിമാനങ്ങള്‍.
കേന്ദ്ര ഹജ്ജ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എക്സിക്യൂട്ടീവ് ഓഫീസര്‍ അമിത് മീണ, മുന്‍ എംഎല്‍എ എ.എം. യൂസഫ്, സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.സി.കെ. നായര്‍, ഷബീര്‍ തുടങ്ങിയവര്‍ തീര്‍ത്ഥാടകരെ യാത്രയാക്കാനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: