പാലക്കാട്:ഹ്രസ്വചിത്രങ്ങളെ പ്രോത്സാഹിപ്പിക്കണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംവിധായകന് എം.പി. സുകുമാരന്‍ നായര്‍. ഇന്‍സൈറ്റിന്റെ ഏഴാമത് അന്താരാഷ്ട്ര ഹാഫ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷംതോറും ഇവിടെ അരങ്ങേറുന്ന ഹൈക്കു ചലച്ചിത്രമേള അനുകരണീയമായ ഒരു സംഭവമാണ്. വിനോദ വ്യാപാര സിനിമകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിപരീതമായി സിനിമാ മാധ്യമത്തെ സമീപിക്കാന്‍ ഡിജിറ്റല്‍ യുഗത്തില്‍ പുതിയ തലമുറക്ക് കഴിയും. ആത്മാവിഷ്കാരം എന്ന നിലയില്‍ സിനിമ എന്ന മാധ്യമത്തെ ഉപയോഗിക്കാന്‍ ഇന്‍സൈറ്റിന്റെ മേളകള്‍ പ്രചോദനം നല്‍കുന്നുണ്ട്.
സിനിമ വലുതായാലും ചെറുതായും അടിസ്ഥാനമായി മൂവിംഗ് ഇമേജുകളുടെ അനുസ്യൂതതയാണ് സിനിമ. പലദൃശ്യങ്ങളും നമ്മുടെ മനസ്സില്‍ ആഞ്ഞു തറയ്ക്കുന്നത്. അതിന്റെ ചേരുവകളുടെ പുതുമകൊണ്ടോ, പുതുമയുള്ള പ്രമേയം, പുതുമയുള്ള അവതരണം. അതാണ് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
കെ.ആര്.ചെത്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ മധു ജനാര്ദ്ദനന്, ഫാറൂഖ് അബ്ദുള്‍ റഹിമാന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. വി, വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. മുപ്പതോളം ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു ചര്‍ച്ചകള്‍ക്കു വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: