പാലക്കാട്:ജില്ലയില്‍ സ്വാതന്ത്ര്യദിനത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലില്‍ പതാക ഉയര്‍ത്തും. രാവിലെ എട്ട് മുതല്‍ കോട്ടമൈതാനത്ത് നടക്കുന്ന ആഘോഷപരിപാടികളില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സാംസ്ക്കാരിക പരിപാടികള്‍, എ.ആര് കാംപ് കമാന്‍ഡന്റിന്റെ ചുമതലയില്‍ എ.ആര് പൊലീസ്, കെ.എ. പി ലോക്കല്‍ പൊലീസ്, എക്സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡ്സ്, വാളയാര്‍ ഫോറസ്റ്റ് സ്ക്കൂള് ട്രെയ്നീസ്, എന്‍സിസി, സ്ക്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്സ്, ഫയര്‍ ആന്‍ഡ് റെസ്ക്യു എന്നി വിഭാഗങ്ങളുടെ പരേഡും നടക്കും.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ ഏകദേശം 600 പേര്‍ക്കിരിക്കാവുന്ന പന്തലാണ് സജ്ജമാക്കുക.
മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയം, കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട് ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് വിദ്യാര്‍ഥികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. ‘മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം’ പ്രഖ്യാപനവും ഇതേ അവസരത്തില്‍ നടക്കും.
സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വില്ലേജ് ഓഫീസുകളിലും നിശ്ചിതസമയപരിധിക്കുള്ളില്‍ ദേശീയ പതാക ഉയര്‍ത്തും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ നല്‍കും.
ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: