പാലക്കാട്:ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് നടപ്പാക്കുന്ന സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായ 40 കുട്ടികള്‍ക്കായി സ്പോണ്‍സര്‍ഷിപ്പ് തുക വിതരണവും മാനസിക, സാമൂഹിക, വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് പരിശീലനവും നടന്നു.
പ്രതിമാസം 2000 രൂപയാണ് ഒരു വിദ്യാര്‍ഥിക്ക് നല്‍കുന്നത്. 2016 ഏപ്രില്‍ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 5,12,000 രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന് അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി. പരിപാടി് ഉദ്ഘാടനം ചെയ്തു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് ഫാ.ജോസ് പോള്‍ അധ്യക്ഷനായ പരിപാടിയില്‍ കുട്ടികളും രക്ഷിതാക്കളും പാലിക്കേണ്ട നിബന്ധനകളെ കുറിച്ചും രക്ഷിതാക്കളെ ബോധവല്കരിക്കുതിനുള്ള ‘വഴിവിളക്ക്’ പദ്ധതി സംബന്ധിച്ചും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വ്യക്തമാക്കി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗവും ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസറുമായ പി .കുര്യാക്കോസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഓ.ആര്. സി പ്രൊജക്ട് അസിസ്റ്റന്റ് .ജെന്‍സ ചെറിയാന്, ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് ജീവനക്കാരായ ആര്.പ്രഭുല്ലദാസ്, ഡി.സുമേഷ്, റീത്താ മോള്, കെ.അനീഷ് കുമാര്‍. ടി.ആര് നവീന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: