കൂറ്റനാട്:തൃത്താല ബ്ലോക്ക് പഞ്ചായത്തും ചാലിശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന ഉണര്‍വ്വ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിരാലംബരായ ഒരു കൂട്ടം മനുഷ്യജീവിതങ്ങള്‍ സ്വയം പര്യാപ്തതയിലേയ്ക്ക് നീങ്ങുന്നു. അരക്കു താഴെ തളര്‍ന്ന പാരാ പ്ലീജിയ രോഗികളുടെ സമഗ്രമായ ജീവിത പുരോഗതിയാണ് ഉണര്‍വ്വ് എന്ന പുനരധിവാസ പദ്ധതി ലക്ഷ്യം വെക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മാസത്തില്‍ ഒരു തവണ ചാലിശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് അവര്‍ക്ക് വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കുകയും, വില്‍പ്പന നടത്തുകയും ചെയ്യുന്നു. പിന്നീട് അവരവരുടെ വീട്ടുകാരുടെ സഹായത്തോടെ ഉണ്ടാക്കുന്ന വസ്തുക്കള്‍ സന്നദ്ധ സേവനത്തിലൂടെ വില്‍പ്പന നടത്തി അതിലൂടെ ലഭിക്കുന്ന വരുമാനം രോഗികള്‍ക്ക് നല്‍കിവരികയാണ്. പേപ്പര്‍ പേന, മരുന്നുകള്‍ നല്‍കുന്നതിനുള്ള കവറുകള്‍, സോപ്പ് പൊടി, ഫ്ളവേര്വേഴ്സ്, റബര്‍ ബാന്റ് പായ്ക്കറ്റിങ്ങ്, വിവിധ തരം ഓയിലുകളുടെ നിര്‍മ്മാണം എന്നിവയാണ് പരിശീലിപ്പിക്കുന്നത്.
ക്യാമ്പില്‍ വെച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അവിടെ വെച്ച് തന്നെ വില്‍പ്പന നടത്തുന്നു എന്നതും ഇവര്‍ക്ക് ആത്മവിശ്വാസം പകരുന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആനക്കര,കപ്പൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല, നാഗലശേരി, ചാലിശേരി എന്നീ പഞ്ചായത്തുകളിലെ ഇരുപതോളം വരുന്ന പാരാ പ്ലീജിയ രോഗികള്‍ക്ക് ഈ മാതൃകാപദ്ധതിയുടെ ഭാഗമായി വരുമാന ദായകരായി മാറുകയാണ്. ക്യാമ്പ് സന്ദര്‍ശിക്കുന്നതിനും, ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുമായി നിരവധി ആള്‍ക്കാരാണ് എത്തുന്നത്.
ഓരോ അംഗങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി സംഖ്യ വീതിച്ച് നല്‍കുന്നതിന് ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സി.കെ.ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.ഇ.സുഷമ അധ്യക്ഷത വഹിച്ചിച്ചു. റീജ, മേരിക്കുട്ടി, കെ.കെ.ബാലന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: