പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ‘ആദം ജോണി’ലെ വീഡിയോ സോംഗ് യുട്യൂബില്‍ റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം സൂപ്പര്‍ഹിറ്റ്. ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന ‘ആദം ജോണി’ലെ മികച്ചൊരു പ്രണയഗാനമാണ് പുറത്തു വന്നിരിക്കുന്നത്. പാട്ട് പുറത്തിറങ്ങി പതിനാല് മണിക്കൂറിനുള്ളില്‍ മൂന്നര ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
ചിത്രത്തിലെ നായികയായി എത്തുന്നത് ബംഗാള്‍ നടിയായ മിസ്തിയാണ്, കൂടാതെ ഭാവനയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മണിക്കൂറുകള്‍ കൊണ്ട് പാട്ട് ഇത്രയധികം ഹിറ്റായതിലുള്ള സന്തോഷം പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
സെപ്റ്റംബര്‍ അവസാനത്തോട് കൂടി മാത്രം തിയറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ആഗസ്റ്റ് 31 ന് ഓണത്തിന് മുമ്പ് തിയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: