മട്ടാഞ്ചേരി: മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി അനുവദിച്ച തുകയില്‍ വ്യാപക അഴിമതി നടന്നതായി കൊച്ചി റെസിഡന്റ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രമേയം. കോര്‍പ്പറേഷന്റെ 74 ഡിവിഷനുകള്‍ക്ക് 5000 രൂപ വീതം മൂന്നുകോടി ഏഴുപത് ലക്ഷ രൂപ കാനകളിലെ മാലിന്യനീക്കത്തിന് അനുവദിച്ചിരുന്നു. ഇത് മാലിന്യനീക്കം ചെയ്യാതെ ജനപ്രതിനിധി -ഉദ്യോഗസ്ഥ- കരാര്‍ ലോബി പങ്കുവെച്ചതിന്റെ ഫലമാണ് പശ്ചിമ കൊച്ചിയില്‍ അനിയന്ത്രിത വെള്ളക്കെട്ടിനിടയാക്കിയതെന്ന് കമ്മിറ്റി കണ്വെന്ഷന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. തുക വിനിയോഗിച്ച് ശുചീകരണം നടത്തുന്നില്ലെങ്കില്‍ ഇത് ഖജനാവിലേയ്ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ.പി.എ. പ്രിയ പ്രമേയം അവതരിപ്പിച്ചു. അഡ്വ.സാജന മണ്ണാളി അദ്ധ്യക്ഷനായി. ഒ. കൃഷ്ണ ദത്ത്, സക്കറിയ ഫെര്ണാണ്ടസ്സ്, കെ.പി. തുളസിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: