കൊച്ചി: കൊച്ചിയുടേയും സമീപത്തുള്ള ദ്വീപുകളുടേയും ഗതാഗത വികസനത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ജലമെട്രോയുടെ സര്‍വേ നടപടികള്‍ തുടങ്ങി. ഫിഷറീസ്, തുറമുഖ വകുപ്പുകളുടെ കീഴിലുള്ള ഹൈഡ്രോളജിക്കല്‍ സര്‍വേ വിങാണ് ഇത് നടത്തുന്നത്. 2019 മാര്‍ച്ചില്‍ പദ്ധതി യാഥാര്‍ത്യമാക്കാനാണ് കെഎംആര്‍എല്‍ ശ്രമിക്കുന്നത്. ആധുനിക സൗകര്യമുള്ള ജെട്ടി കോംപ്ലക്സുകള്‍, ദ്വീപുകളില്‍ നിന്ന് ജെട്ടിയിലേക്കുള്ള റോഡുകളുടെ നവീകരണം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നിലവില്‍ വരും. 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ദൂരത്തിലാണ് ജലമെട്രോ പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റായ എയ് കോം കണ്‍സോര്‍ഷ്യം വിശദാംശങ്ങള്‍ തയ്യാറാക്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: