കളമശ്ശേരി: തിരുവോണ ഐതിഹ്യങ്ങളുടെ കേന്ദ്രമായ തൃക്കാക്കര ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിന് 26ന് രാത്രി എട്ടിന് കൊടിയേറും. ഉത്സവത്തിന് മുന്നോടിയായി 25ന് വൈകിട്ട് ദശാവതാരചാര്‍ത്ത്, കഥാപ്രസംഗം, പഞ്ചാരിമേളം അരങ്ങേറ്റം എന്നിവ ഉണ്ടാകും. 26 ന് കലവറ നിറയ്ക്കല്‍, ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനം, മേജര്‍സെറ്റ് കഥകളി, 27ന് പിന്നല് തിരുവാതിര, സമ്പ്രദായ് ഭജന്‍, 28ന് തിരുവാതിരക്കളി, സിത്താര്‍ കച്ചേരി, 29ന് പാഠകം, ഭക്തിഗാനമേള, 30ന് സോപാന സംഗീതം, സംഗീതക്കച്ചേരി എന്നിവയാണ് പരിപാടികള്‍.
31ന് കുറത്തിയാട്ടം, നൃത്തനൃത്യങ്ങള്‍, സപ്തംബര്‍ ഒന്നിന് ഉത്സവബലി ദര്‍ശനം, ഓട്ടന്തുള്ളല്, ക്ലാസിക്കല്‍ ഫ്യൂഷന്‍, രണ്ടിന് ചെറിയ വിളക്ക്, അഞ്ച് ആനകളുടെ അകമ്പടിയോടെ കാഴ്ചശ്രീബലി, ഗാനസന്ധ്യ, തൃത്തായമ്പക, നൃത്തനൃത്യങ്ങള്‍. മൂന്നിന് രാവിലെ ഒമ്പത് ആനകളുടെ അകമ്പടിയോടെ ശ്രീബലി, തിരുമുല്ക്കാഴ്ച സമര്‍പ്പണം, പകല്‍പ്പൂരം, തിരുവാതിരക്കളി ഭക്തിഗാനസുധ, കരിമരുന്ന് പ്രയോഗം, വലിയ വിളക്കും പള്ളിവേട്ടയും തുടങ്ങിയവയാണ് പരിപാടികള്‍.
നാലിന് തിരുവോണ നാളില്‍ മഹാബലിയെ എതിരേല്‍പ്പ്, ഒമ്പത് ആനകള്‍ അണിനിരക്കുന്ന ശ്രീബലി, ചേരാനെല്ലൂര്‍ ശങ്കരന് കുട്ടന്മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം, തിരുവോണസദ്യ, കലാപരിപാടികള്‍, കൊടിയിറക്കല്‍, ആറാട്ടെഴുന്നള്ളിപ്പ്, ചോറ്റാനിക്കര നന്ദപ്പന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, ഓട്ടന്തുള്ളല്, സോപാനസംഗീതം, തിരുവാതിരക്കളി, കരിമരുന്ന് പ്രയോഗം എന്നിവ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: