കൊല്ലങ്കോട്:പലകപ്പാണ്ടി പദ്ധതിയില്‍ നിന്നുള്ള വെള്ളം ചുള്ളിയാര്‍ ഡാമിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ജലസേചന വകുപ്പ് അനാസ്ഥ കാട്ടുകയാണെന്ന് ബിഡിജെഎസ് മണ്ഡലം നേതൃത്വം ആരോപിച്ചു. പദ്ധതി പ്രദേശം ബിഡിജെഎസ് നേതാക്കള്‍ സന്ദര്‍ശിച്ചു.
ചുള്ളിയാര്‍ ഡാമിലേക്ക് വരുന്ന വെള്ളം മണലൂറ്റുകാര്‍ പലയിടത്തും പാഴാക്കുന്നത് സംഘം കണ്ടെത്തി. പലകപ്പാണ്ടി ചുള്ളിയാര്‍ അക്വഡേറ്ററില് വലിയ കനാല്‍ നിര്‍മ്മിച്ച് ധാരാളം ഹോസ് പൈപ്പുകള്‍ വഴി വെള്ളം മാന്തോപ്പുകളിലേക്ക് കടത്തുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്യുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു.
പലകപ്പാണ്ടിയില്‍ തുടക്കത്തിലുള്ള ഷട്ടറുകള്‍ തുറന്നുകിടക്കുന്ന നിലയിലാണ്. ഇതും ചുള്ളിയാര്‍ ഡാമിലേക്കുള്ള ഒഴുക്ക് കുറയ്ക്കുന്നു. ഇതുമൂലം വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള വെള്ളം പൂര്‍ണമായും ചുള്ളിയാര്‍ ഡാമിലെത്തുന്നില്ല. ഇതുമൂലം മേഖലയിലെ കാര്ഷികകുടിവെള്ള ആവശ്യത്തിന് വേനലിലേക്ക് വെള്ളം കരുതാനാവാത്ത അവസ്ഥയുണ്ടാകുന്നതായും സംഘം ആരോപിച്ചു.
ബിഡിജെസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. അനുരാഗ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.മുരളീധരന്, മണ്ഡലം പ്രസിഡന്റ് ആര്.അരവിന്ദാക്ഷന്, സെക്രട്ടറി എസ്.ദിവാകരന്, എ.ശശീവന്‍, പി.ഗിരിദാസ്, എ.ഗംഗാധരന്, ബാലകൃഷ്ണന്, പ്രസാദ് എന്നിവരും എലവഞ്ചേരി, മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളില്‍ നിന്നുള്ള പ്രവര്‍ത്തകരുമാണ് പ്രദേശം സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: