പാലക്കാട്:യോഗ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന രണ്ടാമത് സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന് ഭാരതത്തിന്റെ സംഭാവനയാണ് യോഗ. വേര്‍തിരുവുകളില്ലാത്ത ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ യോഗക്കാകും. യോഗ പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പ്രചരണമാണ് കായിക വകുപ്പ് നടത്തുന്നത്. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നത്. വിദ്യാഭ്യാസ-ആരോഗ്യ-കായിക വകുപ്പ് സംയുക്ത മന്ത്രിതല ചര്‍ച്ചയില്‍ യോഗ സ്കൂള്‍ സിലബസിന്റെ ഭാഗമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്കൂള്‍ കായികാധ്യാപകര്‍ക്ക് യോഗ അസോസിയേഷന്റെ സഹായത്തോടെ പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ യോഗ മത്സരത്തില്‍ വിജയികളായ ശ്രേയ, ദിവ്യ എന്നിവര്‍ക്ക് മന്ത്രി കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും.
ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.ബി. രാജേഷ് എംപി, എംഎല്‍എമാരായ കെ.വി. വിജയദാസ്, കെ.ഡി. പ്രസേനന്‍, മുന്‍ എം.എല്‍.എ. സി.കെ. രാജേന്ദ്രന്, സംസ്ഥാന യോഗ അസോസിയേഷന് പ്രസിഡന്റ് ബി.ബാലചന്ദ്രന്, ഡോ: രാജീവ്, പി.ബാലകൃഷ്ണന് പിണറായി,് പി. മമ്മിക്കുട്ടി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: