പാലക്കാട്: മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം വരാതിരിക്കുന്നതിന് മുന്‍കരുതലായി വ്യക്തി-പരിസര ശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ആഹാര സാധനങ്ങള്‍ അടച്ച് വെയ്ക്കുക, തണുത്തതും പഴകിയതുമായ ആഹാര സാധനങ്ങള്‍ ഉപയോഗിക്കാതിരിയ്ക്കുക, ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശൗച്യത്തിന് ശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക എന്നിവ ചെയ്യണം.
പനി,ഛര്‍ദ്ദി, കഞ്ഞിവെള്ളം പോലെ തുടര്‍ച്ചയായി വയറിളകിപോകുക എന്നിവ കോളറയുടെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ വിദഗ്ധ ചികിത്സ തേടണം.
ഒരിക്കലും സ്വയം ചികിത്സയ്ക്ക് മുതിരരുത്. രോഗബാധിതര്‍ ഒ.ആര്.എസ്. ലായനി ഇടയ്ക്കിടെ കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മോരുവെള്ളം എന്നിവയും കുടിക്കുക വഴി വയറിളക്കം മൂലം ശരീരത്തില്‍നിന്നും നഷ്ടപ്പെട്ട ജലവും ലവണാംശങ്ങളും നഷ്ടപ്പെട്ടതുകൊണ്ട് ഉണ്ടാകുന്ന നിര്‍ജ്ജലീകരണം തടയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: