പള്ളുരുത്തി: പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍. പെരുമ്പടപ്പ് ചിറയില്‍ റോഡില്‍ നെടിയ പറമ്പില്‍ ഡോണല്‍(21)ആണ് അറസ്റ്റിലായി.
സംഭവത്തിനുശേഷം വീട്ടുകാര്‍ പെണ്‍കുട്ടിയെ തൊടുപുഴയിലെ കോണ്‍വെന്റ് വക ഹോമിലേക്ക് മാറ്റിയിരുന്നു. ഹോം അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ പോലീസാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് പള്ളുരുത്തി പോലീസിന് കൈമാറുകയായിരുന്നു.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പള്ളുരുത്തി പോലീസ് അറിയിച്ചു. സിഐ കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത.് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: