കൊച്ചി: കുട്ടികളില്‍ വായനാ സംസ്കാരം വളര്‍ത്താന്‍ കുട്ടികളുടെ പുസ്തകോത്സവത്തിനാവും എന്ന് പ്രൊഫ. എം.കെ.സാനു പറഞ്ഞു. വായന സമാധാനന്തരീഷം വളര്‍ത്താനും സഹായിക്കും യുദ്ധവും സംഘര്‍ഷങ്ങളും സമാധാനാന്തരീക്ഷത്തിന് വിഘാതമാണ്. ഹിരോഷിമ നാഗാസാക്കി ദിനത്തില്‍ തന്നെ കുട്ടികളുടെ പുസ്തകോത്സവം ആരംഭിച്ചത് ഏറെ പ്രസക്തമാണ്.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളില്‍ വച്ച് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇ.എം.ഹരിദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ.സിജോ കിരിയാന്തന്‍, ബി.പ്രകാശ് ബാബു, ഹെഡ്മിസ്ട്രസ് അന്‍സമ്മ, രാജന് പറക്കൂട്ടം എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സിവില്‍ സര്‍വീസ് ജേതാവ് സിദ്ധാര്‍ത്ഥനെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: