കളമശ്ശേരി: കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിലെ തൊഴില്‍ നിഷേധത്തിനെതിരെ ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എസ്ടിയു, സംഘടനകള്‍ സംയുക്തമായി കിന്‍ഫ്ര ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. നൂറ് കണക്കിന് തൊഴിലാളികള്‍ അണിനിരന്നു. കളമശ്ശേരിയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ചുമട് തൊഴിലാളികളും യൂണിയന് നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു.
കിന്‍ഫ്രയിലെ അഴിമതികള്‍ അന്വേഷിക്കുക, ക്ഷേമബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികള്‍ക്ക് കാര്‍ഡ് നല്കി അവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള നീക്കം അവസാനിപ്പിക്കുക, ഇതര സംസ്ഥാനക്കാരെക്കൊണ്ട് ചുമട് തൊഴിലെടുപ്പിക്കുന്ന തൊഴില്‍ ഉടമകള്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്.
ധര്‍ണ്ണ ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായ പി.എം. ബീരാക്കുട്ടി അധ്യക്ഷനായി. കെ.വി. മധുകുമാര്‍ (ബിഎംഎസ്), രഘുനാഥ് പനവേലി (എസ്ടിയു), കെ.കെ. ശിവന് (സിഐടിയു), റഷീദ് താനത്ത്, പി.എം.എ. ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: