ആലുവ: അശോകപുരം കാര്‍മ്മല്‍ ആശുപത്രിയില്‍ ആക്രമണം നടത്തിയ പ്രതികളെ പിടികൂടിയില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് അഞ്ചംഗ സംഘം ജീവനക്കാരിയെയടക്കം മര്‍ദ്ധിച്ചത്. നെറ്റിയില്‍ മുറിവേറ്റ കുട്ടിയുമായി എത്തിയ സംഘമാണ് പ്രശ്നമുണ്ടാക്കിയത്. ചികിത്സയ്ക്ക് ശേഷം ബില്‍ അടക്കാന്‍ കൗണ്ടറില്‍ ചെന്ന കുട്ടിയോടൊപ്പമുണ്ടായിരുന്നവര്‍ ജീവനക്കാരോട് മോശമായി സംസാരിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ ആരോപിച്ചു.
അക്രമികള്‍ മദ്യലഹരിയിലായിരുന്നെന്നും അധികൃതര്‍ പറയുന്നു. ഉടന്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും എത്താന്‍ വൈകിയതില്‍ നാട്ടുകാരും മറ്റ് രോഗികളും പ്രതിഷേധിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസ് എടുത്തിട്ടുണ്ടെന്നും ആലുവ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: