വൈപ്പിന്‍: കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) കൊച്ചി യൂണിയന് സംഘടിപ്പിക്കുന്ന മഹാത്മ അയ്യന്‍കാളി ജന്മദിനാഘോഷം 25ന് പതാകദിനമായി ആചരിക്കും. സെപ്തംബര്‍ 5ന് ഘോഷയാത്ര വിദ്യാഭ്യാസ പുരസ്ക്കാര വിതരണം, സാംസ്ക്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളോടുകൂടി നടത്തും. സാംസ്ക്കാരിക സമ്മേളനം എസ്. ശര്‍മ്മ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംഘടന സെക്രട്ടറി കെ. എ. തങ്കപ്പന് മുഖ്യ പ്രഭാഷണം നടത്തും. വിവിധ സാംസ്ക്കാരിക സാമുദായിക നേതാക്കന്മാര് പങ്കെടുക്കും. ജന്മദിനാഘോഷ ഒരുക്കങ്ങളുടെ ഭാഗമായി നടന്ന പ്രവര്‍ത്തക യോഗത്തില്‍ യൂണിയന് പ്രസിഡന്റ് സി.എ. ശശി, സെക്രട്ടറി എന്‍.ജി. രതീഷ്, പി.കെ. ഗോപാലന്, യു.കെ. പുഷ്പന്, കെ.വി. ജോഷി, പി.കെ. രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: