അടിമാലി: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന് പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ അനര്‍ഹരെന്ന് ആക്ഷേപം. അപാകതകളും അപ്പീല്‍ പരാതിയുമായി പഞ്ചായത്തുകളില്‍ തിരക്കോട് തിരക്ക്. ഈ മാസം 10 നാണ് അപ്പീല്‍ പരാതിയുടെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന കരട് ലിസ്റ്റില്‍ കൂടുതലും അര്‍ഹതയില്ലാത്തവരാണെന്നാണ് ആക്ഷേപം. ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ ഒരു വാര്‍ഡില്‍ മൂന്നും,നാലും പേര് മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പകുതിയും അര്‍ഹതയില്ലാത്തവരും. ഇതിനെതിരെയാണ് ഗുണഭോക്താക്കള്‍ പഞ്ചായത്തുകളില്‍ എത്തി അപ്പീല്‍ പരാതി നല്‍കുന്നത്. ഓരോ ദിവസവും നിരവധി പേരാണ് പഞ്ചായത്തുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇതിനായി സര്‍വ്വേ നടത്തിയതും ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കിയതും.
സര്‍ക്കാരില്‍ നിന്നും ലഭിച്ച മാനദണ്ഡം അനുസരിച്ചാണ് ചോദ്യാവലിയ്ക്ക് ഉത്തരം കണ്ടെത്തിയത്. എന്നാല്‍ ചോദ്യാവലിയിലെ അപാകതയാണ് പ്രശത്തിന് കാരണം. ഓണ്‍ ലൈനായി നല്കിയ അപേക്ഷയും, പ്രസിദ്ധീകരിച്ച കരട് ലിസ്റ്റുമായി യാതൊരു ബന്ധവും ഇല്ലാതെ വന്നതോടെയാണ് ഭവന രഹിതര്‍ പ്രതിഷേധവുമമ
ായി രംഗത്ത് വരുവാന്‍ കാരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: