തിരുവനന്തപുരം : കേരളത്തില്‍ സിപിഎം തുടര്‍ച്ചയായി നടത്തുന്ന ആക്രമങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണം സംഘം കേരളത്തിലെത്തും. തലസ്ഥാനത്ത് ആര്‍എസ്എസ് കാര്യവാഹ് രാജേഷ് കൊല്ലപ്പെട്ട സംഭവവും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണവും സംഘം പ്രധാനമായും അന്വേഷിക്കും. ബിജെപിയുടെ നഗരസഭാ കൗണ്‍സിലര്‍മാരുടെ വീടുകള്‍ ആക്രമിക്കപ്പെട്ട സംഭവവും പരിശോധിക്കും.
സുമേദാ ദ്വിവേദി, ഡെപ്യൂട്ടി സൂപ്രണ്ട് ഐ.ആര്. കുര്‍ലോസ്, രവീന്ദര്‍സിംഗ്, വിമല്‍, രാജേന്ദ്രര്‍ എന്നിവരടങ്ങുന്ന സംഘമാണ് തലസ്ഥാനത്തെത്തുന്നത്. ദക്ഷിണമേഖലാ എഡിജിപി ഡോ. ബി. സന്ധ്യയുമായി സംഘം കൂടിക്കാഴ്ച നടത്തിയേക്കും. സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഡിജിപിയില്‍ നിന്നു ശേഖരിക്കും.
രാജേഷിന്റെ പോസ്റ്റുമോര്‍ട്ടം, മരണമൊഴി, ഡോക്ടര്‍മാരുടെ മൊഴി ഇവ ശേഖരിക്കും. ബിജെപി സംസ്ഥാന ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ബന്ധപ്പെട്ടവരില്‍ നിന്നും വിവരങ്ങള്‍ ആരായും. ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ദേശീയ മനുഷ്യാവകാശ കമ്മീഷനു നല്കിയ പരാതിയെത്തുടര്‍ന്നാണ് കമ്മീഷന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: