വായന കുറയുന്നു എന്നു പരിതപിക്കുമ്പോഴും പുസ്തകങ്ങള്‍ വിവിധ സരണികളില്‍ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. നോവല്‍,കഥ,ചരിത്രം,കഥ,ആത്മകഥ,ലേഖനം,പഠനം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണശാലക്കാര്‍ ധാരാളം പുസ്തകങ്ങളാണ് ഇറക്കിയിരിക്കുന്നത്.
ജി.മാധവന്നായരുടെ ആത്മകഥ അഗ്നിപരീക്ഷകള്‍, സാഹിത്യനിരൂപകന്‍ പി.കെ രാജശേഖരന്റെ പഠനഗ്രന്ഥം കഥാന്തരങ്ങള്‍, എസ്.ശിവദാസന്റെ സയന്‍സ് ഗ്രന്ഥം അല്‍ ഹസന് മുതല്‍ സി.വി.രാമന്‍വരെ,ബന്യാമിന്റെ നോവല്‍ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍ ,കൂടാതെ സി.ആര്.ഓമനക്കുട്ടന്റെ കഥകള്‍,വി.മുസഫിര്‍ അഹമ്മദിന്റെ മരിച്ചവരുടെ നോട്ടുപുസ്തകം എന്നിങ്ങനെ നിരവധി പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
വായിക്കാന്‍ ആളെക്കിട്ടില്ലെന്നു പറയുമ്പോഴും പ്രസിദ്ധീകരണശാലകളൊന്നും അടച്ചുപൂട്ടുന്നില്ല.പകരം പുതുപുസ്തകങ്ങള്‍ അവര്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ്.വായക്കാര്‍ കുറയുന്നുവെന്നു വിളിച്ചുകൂവുന്നത് പ്രസാധകരല്ല.ചില എഴുത്തുകാരും മറ്റുമാണ്.വിവാദമാകുന്ന വാര്‍ത്തകള്‍ മാത്രം പറയുകയെന്നത് ചിലര്ക്കുപഥ്യമാണല്ലോ.
കാലമാറ്റം അനുസരിച്ച് വായനയിലും അഭിരുചിയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്.പണ്ട് വിഷയങ്ങള്‍ക്കു പരിമിതിയുണ്ടായിരുന്നു.ഇന്നതല്ല.നിരവധി വിഷയങ്ങള്‍ കടന്നുവരികയാണ്.അവയിലോരോന്നിലും അനവധിപുസ്തകങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: