ആലപ്പുഴ: ഭക്ഷ്യഭദ്രതാ നിയമം പ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹര്‍ ഉള്ളതിനാല്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ റേഷന്‍കാര്‍ഡ് ഈ മാസം 20നകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി.
അദ്ധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, യൂണിവേഴ്സിറ്റി ജീവനക്കാര്‍, സംസ്ഥാന, പ്രാഥമിക സഹകരണസംഘങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, കോര്‍പ്പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാരും അവരവരുടെ പേര് ഉള്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍ അധികാരികള്‍ മൂമ്പാകെ ഹാജരാക്കണം.
ജോലിക്കാര്യം, മറച്ചുവച്ചോ, അബദ്ധവശാലോ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ ജീവനക്കാരുടെ വിവരം അതാത് ഓഫീസ് മേലധികാരികള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ളൈ ഓഫീസര്‍മാര്‍ക്ക് ഈ മാസം 30നകം റിപ്പോര്‍ട്ടായി നല്‍കണം. കൂടാതെ പെന്ഷന്, ഫാമിലി പെന്ഷന് കൈപ്പറ്റുന്നവരുടെ റേഷന്‍കാര്‍ഡുകള്‍ ബന്ധപ്പെട്ട ട്രഷറി, ബാങ്ക് ഉദ്യോഗസ്ഥരും പരിശോധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: