ചേര്‍ത്തല: പ്രൈവറ്റ് ബസ് ആന്റ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘ്(ബിഎംഎസ്) ജില്ലാ വാര്‍ഷികം നടത്തി. കേരള പ്രൈവറ്റ് ബസ് ആന്റ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ ഫെഡറേഷന് ജനറല്‍ സെക്രട്ടറി ആര്. രഘുരാജ് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ബിനീഷ്ബോയ്, സദാശിവന്‍പിള്ള, പി. പുരുഷന്, ആര്. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ബി. രാജശേഖരന്(പ്രസിഡന്റ്) ആര്. സദാശിവന്‍പിള്ള(ജനറല്‍ സെക്രട്ടറി) സന്തോഷ്(വൈസ് പ്രസിഡന്റ്) രാജീവ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: