മങ്കൊമ്പ്: നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും റേഷന്‍ കാര്‍ഡ് ലഭിക്കാത്ത ഗുണഭോക്താക്കള്‍ താലൂക്ക് സപ്ലൈഓഫീസ് ഉപരോധിച്ചു. തലവടി ഗ്രാമപ്പഞ്ചായത്തിലെ ഗുണഭോക്താക്കളാണ് പ്രതിഷേധ സമരം നടത്തിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത് അദ്ധ്യക്ഷനായി. പോളിതോമസ്, ബിജുപാലത്തിങ്കല്‍, ബിനു സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് താലൂക്ക് സപ്ലൈഓഫീസറുമായി നടന്ന ചര്‍ച്ചയില്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് റേഷന്‍ നല്കുവാന് നിര്‍ദേശം നല്‍കുമെന്ന ജില്ലാ സപ്ലൈഓഫീസറുടെ ഉറപ്പിന്മേല് സമരം അവസാനിപ്പിച്ചു. താലൂക്ക് സപ്ലൈഓഫീസിലേക്ക് ആവശ്യമായ പ്രിന്ററും ലാമിനേറ്ററും ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രിയുടെ പ്രതിനിധി ഉറപ്പു നല്കി. 20 ദിവസത്തിനുള്ളില്‍ താലൂക്കിലെ പ്രശ്നങ്ങള്‍ സിവില്‍ സപ്ലൈസ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്ന് മന്ത്രി തോമസ് ചാണ്ടി അറിയിച്ചതായും മന്ത്രിയുടെ പ്രതിനിധി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: