ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനികാന്തുമായി ബി.ജെ.പി എം.പി പൂനം മഹാജന് കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള രജനിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
താന്‍ കണ്ടതില്‍വെച്ച് ഏറ്റവും എളിമയുള്ള ദമ്പതികൾ എന്ന പ്രതികരണത്തോടെ രജനികാന്തിനോടും ഭാര്യ ലതയോടുമൊപ്പമുള്ള ചിത്രങ്ങള്‍ പൂനം ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഗ്ളോബല്‍ സിറ്റിസണ്‍’ എന്ന വിദ്യാഭ്യാസ പദ്ധതിയില്‍ രജനികാന്ത് ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൂനം പറഞ്ഞു. പിതാവ് പ്രമോദ് മഹാജന് രജനികാന്തുമായി നല്ല സുഹൃത്ത് ബന്ധം പുലര്‍ത്തിയിരുന്നുവെന്നും പൂനം കൂട്ടിച്ചേർത്തു.
ചെന്നൈയില്‍ ബി.ജെ.പി യുവജന റാലിയില്‍ പങ്കെടുക്കാനെത്തിയ പൂനം ഉപചാരത്തിന്റെ ഭാഗമായാണ് രജനികാന്തിനെയും കുടുംബത്തെയും സന്ദര്‍ശിച്ചതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. പൂനം മുംബൈ നോര്‍ത്ത് സെന്ററിൽ നിന്നുമുള്ള ലോക്സഭാംഗമാണ്.
One of the most humble couples I have ever met 🙏🏻😊 Lathaji and Thalaiva @superstarrajini ji. pic.twitter.com/cBje3aWD5Z
— Poonam Mahajan (@poonam_mahajan) August 6, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: