ന്യൂദല്‍ഹി : സാഹോദര്യബന്ധത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധന് മഹോത്സവം രാജ്യമെങ്ങും ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയുടെ അതിര്‍ത്തിയിലും രക്ഷാബന്ധന് ആഘോഷം നടന്നു.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി കാവല്‍ നില്ക്കുന്ന സൈനികര്‍ക്ക് അവരുടെ കൈകളില്‍ രാഖി ബന്ധിച്ചത് അതിര്‍ത്തി ഗ്രാമങ്ങളിലെ സഹോദരിമാരാണ്. ലഡാക്കിലെയും വാഗാ അതിര്ത്തിയിലുമുളള സൈനികര്‍ക്ക് രാഖികെട്ടിക്കൊണ്ടാണ് അവിടുത്തെ ഗ്രാമവാസികള്‍ രക്ഷാബന്ധന് ആഘോഷിച്ചത്.
എന്നാല്‍ ജാര്‍ഖണ്ഡിലെ സ്ത്രീകള്‍ രക്ഷാബന്ധന് ആഘോഷിച്ചത് തികച്ചും വ്യത്യസ്ഥമായാണ്. തങ്ങള്‍ക്ക് താങ്ങും തണലുമാകുന്ന വൃക്ഷങ്ങളില്‍ രാഖി ബന്ധിച്ചുകൊണ്ട് അവയെ സംരക്ഷിക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: