സിംഗപ്പൂര്‍: സിംഗപ്പൂര്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഹലീമ യാക്കോബ് രാജിവച്ചു. അടുത്ത മാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയാണ് ഹലീമ സ്പീക്കര്‍ സ്ഥാനം രാജിവച്ചത്.
തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനങ്ങള്‍ക്കായി തന്റെ സേവനം തുടരുമെന്നും ഹലീമ അറിയിച്ചു. 2013 മുതലാണ് ഹലീമ സ്പീക്കര്‍ സ്ഥാനം അലങ്കരിച്ച് തുടങ്ങിയത്. പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയില്‍ നിന്നും ഹലീമ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: